
കൊല്ലം ചാത്തന്നൂർ എസ്.എൻ.കോളേജ് തെരഞ്ഞെടുപ്പിൽ കെ.എസ്.യു എബിവിപി സഖ്യം യൂണിയൻ പിടിച്ചു. കെ.എസ്.യു പിന്തുണയോടെ എബിവിപിക്ക് വിജയം.11 സീറ്റ് നേടിയ എസ്എഫ്ഐയാണ് ഏറ്റവും വലിയ വിദ്യാർത്ഥി സംഘടന.
പാലായിൽ യുഡിഎഫ് ബിജെപി രഹസ്യ സഖ്യം പരാജയപ്പെട്ടെങ്കിലും ചാത്തന്നൂർ എസ്എൻ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഒരു മുതിർന്ന നേതാവിന്റെ ആശീർവാദത്തോടെ, എബിവിപിയുമായി കെ.എസ്.യു സഖ്യത്തിൽ പരസ്പരം പിന്തുണച്ച് എസ്.എഫ്.ഐയെ പരാജയപ്പെടുത്തി.ഒന്നാംഘട്ടത്തിൽ എസ്എഫ്ഐക്ക് 11 സീറ്റും,എഐഎസ്എഫിന് ഒന്നും എബിവിപിക്ക് പത്തും കെ.എസ്.യുവിന് മൂന്നും സീറ്റുകൾ ലഭിച്ചു.
കെ.എസ്.യു കൊല്ലം ജില്ലാ പ്രസിഡന്റ് വിഷ്ണുവിജയൻ കോളേജിലെത്തി എബിവിപി-ആർ.എസ്സ്.എസ്സ് നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്ന് ജനറൽ സീറ്റുകളിൽ പരസ്പരം പിന്തുണക്കാൻ ധാരണയിലാവുകയായിരുന്നു എന്നാണ് ആരോപണം.
4 ജനറൽ സീറ്റിൽ കെ.എസ്.യു പിന്തുണയോടെ എബിവിപിയും,3 ജനറൽ സീറ്റിൽ 13 വീതം വോട്ടുകൾ നേടി കെ.എസ്.യുവും വിജയിച്ചു.
മത്സരത്തിൽ എഐഎസ്എഫ് എസ്എഫ്ഐഎ പിന്തുണച്ചു.ഏറ്റവും കൂടുതൽ സീറ്റ് നേടിയത് എസ്എഫ്ഐ ആണെങ്കിലും എബിവിപിയെ കെ.എസ്.യു പിന്തുണച്ചതോടെ ഭൂരിപക്ഷം വർഗ്ഗീയ ഗ്രൂപിനായി.
എബിവിപി അക്രമങൾക്കെതിരെ എസ്എഫ്ഐ കോളേജ് മാനേജ്മെന്റിന് പരാതി നൽകിയെങ്കിലും ബിജെപി നേതാവ് ബിബി ഗോപകുമാർ ഇടപെട്ട് നടപടി എടുക്കാൻ അനുവദിച്ചില്ല.
അതേ സമയം കെ.എസ്.യു ജിലാ പ്രസിഡന്റ് പൂർവ്വാശ്രമത്തിലേക്ക് മടങുന്നതിന്റെ സൂചനയാണൊ കെ.എസ്.യു-എബിവിപി സഖ്യത്തിനു പിന്നിലെന്ന് സാമൂഹിക മാധ്യമങളിൽ ആക്ഷേപം ഉയർന്നു.
ജില്ലയിലെ കോൺഗ്രസിലെ ഒരു ഉന്നത നേതാവിന്റെ കൂടി മൗനാനുവാദത്തോടെയാണ് എബിവിപിയുമായി കെ.എസ്.യു സഖ്യത്തിൽ ഏർപ്പെട്ടതെന്നും ആരോപണമുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here