എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയിയുടെ ഔദ്യോഗിക പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റന്നാള്‍ തുടക്കം

എറണാകുളം നിയമസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയിയുടെ ഔദ്യോഗിക പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റന്നാള്‍ തുടക്കം. തിങ്കളാ‍ഴ്ച ഇടതുപക്ഷ സ്ഥാനാര്‍ത്ഥി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. പ്രമുഖരായ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് മനുറോയ് മണ്ഡലത്തില്‍ സജീവമായിക്ക‍ഴിഞ്ഞു.

എല്‍ഡിഎഫ് നേരത്തേ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനാല്‍ പ്രചരണപ്രവര്‍ത്തനങ്ങളും മുന്നേറി ക‍ഴിഞ്ഞു. മണ്ഡലത്തിന് ഇത്തവണ യുവവ്യക്തിത്വം എന്ന നിലയിലാണ് മനു റോയിയെ ഇടതുപക്ഷം പരിചയപ്പെടുത്തുന്നത്. പ്രമുഖരായ വ്യക്തികളെ നേരില്‍ക്കണ്ടും സ്ഥാപനങ്ങളും ആരാധനാലയങ്ങളും സന്ദര്‍ശിച്ചും മനു റോയി മണ്ഡലത്തില്‍ സജീവമായിക‍ഴിഞ്ഞു. അഭിമന്യുവിന്‍റെ കലാലയമായ മഹാരാജാസിലെത്തിയ സ്ഥാനാര്‍ത്ഥിയെ യുവവോട്ടര്‍മാരായ വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.

സ്ഥാനാര്‍ത്ഥിക്കൊപ്പം സെല്‍ഫിയെടുക്കാനുളള തിരക്കിലായിരുന്നു വിദ്യാര്‍ത്ഥികള്‍. അഭിമന്യുവിന്‍റ ഓര്‍മ്മകള്‍ ജ്വലിക്കുന്ന രക്തസാക്ഷിമണ്ഡപവും സന്ദര്‍ശിച്ച ശേഷമാണ് മനു റോയി ക്യാന്പസില്‍ നിന്നും മടങ്ങിയത്. മറ്റന്നാള്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനോടെയാണ് മണ്ഡലത്തിലെ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമാകുക. എറണാകുളം മറൈന്‍ഡ്രവില്‍ തിങ്ക‍ളാ‍ഴ്ച വൈകിട്ട് അഞ്ചിന് ചേരുന്ന കണ്‍വെന്‍ഷന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ അറിയിച്ചു. തിങ്കളാ‍ഴ്ച ഉച്ചയ്ക്ക് 12 മണിയോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇതോടെ മണ്ഡലത്തില്‍ പ്രചരണപ്രവര്‍ത്തനങ്ങളും ഊര്‍ജിമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News