കശ്‌മീരിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കശ്‌മീരിൽ ചിലയിടങ്ങളിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 54 ദിവസമായി കടുത്ത നിയന്ത്രണം തുടരുന്ന താഴ്‌വരയിൽ ചില ഭാഗങ്ങളിൽ സംഘർഷങ്ങൾ ഉടലെടുത്ത സാഹചര്യത്തിലാണ്‌ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്‌.

വെള്ളിയാഴ്‌ച ചിലയിടങ്ങളിൽ 144 പ്രഖ്യാപിച്ചു. നൗഹട്ട പൊലീസ്‌ സ്‌റ്റേഷൻ പരിധിയിൽ അഞ്ചിടത്തും ശ്രീനഗർ ഹസ്രത്‌ബാൽ മേഖലയിലുമാണ്‌ നിയന്ത്രണം. അനന്തനാഗ്‌, സോപോർ, അവന്തിപോറ, ഹന്ദ്‌വാഡ എന്നിവിടങ്ങളിൽ ബാധകമാക്കി.

ലാൽചൗക്ക്‌ അടക്കമുള്ള കച്ചവടകേന്ദ്രങ്ങളിലും സുരക്ഷാ നിർദേശം നൽകി. മിക്കയിടത്തും അർധസൈനികരെ കൂടുതലായി വിന്യസിച്ചു. വെള്ളയാഴ്‌ച പതിവ്‌ പ്രാർഥനകൾക്ക്‌ പള്ളികളിലെത്തിയവർ ബുദ്ധിമുട്ടി. ആഗസ്‌ത്‌ 5 മുതലാണ്‌ കശ്‌മീർ താഴ്‌വരയിൽ അനുഛേദം 370 റദ്ദാക്കിയതിനെ തുടർന്ന്‌ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടു വന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News