
സന്ദർശകരെയും നിക്ഷേപകരെയും ആകർഷിക്കാൻ ലക്ഷ്യമിട്ട് സൗദി പുതിയ ടൂറിസ്റ്റ് വിസ തുടങ്ങി. ഇതുപ്രകാരം ഏഷ്യയിൽ നിന്നുള്ള ഏഴു രാജ്യക്കാരുൾപ്പെടെ 49 രാജ്യക്കാർക്ക് മുൻകൂട്ടി വിസ നേടാതെ സൗദി സന്ദർശിക്കാം. ഇന്ത്യക്കാർക്ക് ഈ സേവനം ലഭ്യമല്ല.
യൂറോപ്പിലെ 38 രാജ്യങ്ങളിൽനിന്നും അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുമുള്ളവർക്കാണ് ഓൺ അറൈവൽ വിസ അനുവദിക്കുക. ഏഷ്യയിൽനിന്ന് ചൈന, സിംഗപ്പൂർ, മലേഷ്യ, ബ്രൂണെ, ജപ്പാൻ, ദക്ഷിണ കൊറിയ, കസാഖിസ്ഥാൻ എന്നീ രാജ്യക്കാർക്കാണ് ഈ സൗകര്യം.
ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയിൽ ഓരോ തവണയും സന്ദർശിക്കുമ്പോൾ 90 ദിവസംവരെ രാജ്യത്ത് തങ്ങാം. ഒരു വർഷം 180 ദിവസത്തിൽ കൂടുതൽ തങ്ങാൻ പാടില്ല. ജിദ്ദ, റിയാദ്, ദമാം, മദീന വിമാനത്താവളങ്ങളിലും കിംഗ് ഫഹദ് കോസ്‌വേയിലും മിനിറ്റുകൾക്കകം ഓൺഅറൈവൽ വിസ ലഭിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here