സ്വകാര്യ ബസ്സിന്റെ അമിത വേഗത; സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

തൃശൂർ ശക്തൻ നഗറിൽ അമിത വേഗതയിൽ ദിശ തെറ്റിച്ച് വന്ന സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് സ്‌കൂട്ടറിൽ യാത്ര ചെയ്തിരുന്ന യുവാവ് തൽക്ഷണം മരിച്ചു.കൂടെയുണ്ടായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാമവർമ്മപുരം മരത്താൻകുഴി വീട്ടിൽ ബാലകൃഷ്ണന്റെ മകൻ ജിബിൻ ബാലകൃഷ്ണൻ (29) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന കുറാഞ്ചേരി കറുപ്പംവീട്ടിൽ നൂറുദീന്റെ മകൻ മുഹമ്മദ് നൗഫൽ (26) ആണ് പരിക്കുകളോടെ ആശുപത്രിയിലുള്ളത്.

വൈകീട്ട് മൂന്നോടെയായിരുന്നു അപകടം. ശക്തൻ നഗർ ബസ് സ്റ്റാൻഡിൽ നിന്നും കോടന്നൂർക്ക് സർവീസ് നടത്തുന്ന പരാശക്തി ബസ് ആണ് യുവാക്കളെ ഇടിച്ചിട്ടത്. സ്റ്റാൻഡിൽ നിന്നും കോടന്നൂർക്ക് യാത്രക്കാരുമായി പോകുന്നതിനിടെ ശക്തൻ നഗറിൽ ഹെഡ് പോസ്റ്റോഫീസിെൻറ വശമുള്ള വഴിയിൽ കൂടി കൂർക്കഞ്ചേരിയിലേക്ക് പോവാൻ ശ്രമിക്കുന്നതിനിടെ ഈ വഴി സ്കൂട്ടറിൽ വന്നിരുന്ന യുവാക്കളെ ഇടിച്ചിടുകയായിരുന്നു.

ജിബിൻ ആയിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. ബസ് തട്ടി വീണ ജിബിന്റെ തലയിൽകൂടി ബസിന്റെ ചക്രം കയറിയിറങ്ങി. ഹെൽമെറ്റ് ധരിച്ചിരുന്നുവെങ്കിലും തല ചതഞ്ഞരഞ്ഞ നിലയിലായിരുന്നു.

മറിഞ്ഞു വീണ മുഹമ്മദ് നൗഫലിന് ഗുരുതര പരിക്കുണ്ട്. ഉടൻ തന്നെ മറ്റ് യാത്രക്കാരും ഓടിയെത്തിയവരും ചേർന്ന് ആശുപത്രിയിലെത്തിച്ചു. ജിബിന്റെ മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അയ്യന്തോൾ ചുങ്കത്ത് ഗാർമെന്റ് ഷോപ്പ് നടത്തുകയാണ് ഇരുവരും. അവിവാഹിതരാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News