തെരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയി

തെരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി എറണാകുളം നിയമസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയി. ഗുരുതുല്യരായ പ്രൊഫ.എം കെ സാനുമാഷിന്‍റെയും ഡോ. എം ലീലാവതി ടീച്ചറുടെയും അനുഗ്രഹാശിസ്സുകളോടെയാണ് സ്ഥാനാര്‍ത്ഥി പ്രചരണം ആരംഭിച്ചത്.

1987ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തെ ആദ്യമായി ചുവപ്പിച്ച പ്രൊഫ. എം കെ സാനുമാഷിനെയും ഗുരുതുല്യയായ ഡോ. എം ലീലാവതി ടീച്ചറെയും നേരില്‍ക്കണ്ട് അനുഗ്രഹാശിസ്സുകള്‍ വാങ്ങിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയി പ്രചാരണം ആരംഭിച്ചത്. തന്‍റെ സുഹൃത്തായ കെ എം റോയിയുടെ മകന് എല്ലാവിധ വിജയാശംസകളും സാനുമാഷ് നേര്‍ന്നു.

തെരഞ്ഞെടുപ്പില്‍ മത്സരിച്ച കാലഘട്ടത്തിലെ പ്രചരണപ്രവര്‍ത്തനങ്ങളും ആവേശവുമെല്ലാം സാനുമാഷ് സ്ഥാനാര്‍ത്ഥിയുമായി പങ്കുവെച്ചു. മഹാരാജാസ് കോളേജിലെത്തിയാണ് ഡോ. എം ലീലാവതി ടീച്ചറെ മനു റോയ് കണ്ടത്. പ്രമുഖരായ വ്യക്തിത്വങ്ങളെ നേരില്‍ക്കണ്ടും സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചും മനു റോയ് മണ്ഡലത്തില്‍ സജീവമായിക്ക‍ഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News