വിമാനയാത്രയ്ക്കിടെ എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ചു; ഇന്ത്യന്‍ വംശജന് നാലു മാസം തടവ് വിധിച്ച് സിംഗപ്പൂര്‍ കോടതി

വിമാനയാത്രയ്ക്കിടെ എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച ഇന്ത്യന്‍ വംശജന് നാലു മാസം തടവ് വിധിച്ച് സിംഗപ്പൂര്‍ കോടതി. 2017 നവംബറില്‍ കൊച്ചിയില്‍ നിന്ന് സിംഗപ്പൂപിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് ഇരുപത്തിരണ്ടുകാരിയായ എയര്‍ ഹോസ്റ്റസിനെതിരെ പീഡനശ്രമം ഉണ്ടായത്. ഇന്ത്യന്‍ വംശജനായ സിംഗപ്പൂര്‍ പൗരന്‍ വിജയന്‍ മാത്തന്‍ ഗോപാലിനെയാണ് സിംഗപ്പൂര്‍ കോടതി ശിക്ഷിക്കപ്പെട്ടത്.

സിംഗപ്പൂരിലേക്കുള്ള വിമാനത്തില്‍ കയറിയ വിജയന്‍ തുടര്‍ച്ചയായി അടിയന്തര ആവശ്യങ്ങള്‍ക്ക് അമര്‍ത്തേണ്ട ബട്ടണില്‍ അമര്‍ത്തികൊണ്ടിരുന്നു. ഇതിനെത്തുടര്‍ന്നു ക്യാബിന്‍ ക്രൂ അംഗമായ എയര്‍ഹോസ്റ്റ്സ് വിജയനു സമീപമെത്തി ഇത്തരത്തില്‍ ചെയ്യരുതെന്ന് അഭ്യര്‍ഥിച്ചു. നീ അതീവ സുന്ദരിയാണ് എന്ന് പറഞ്ഞുകൊണ്ട് ഇയാള്‍ യുവതിയെ കടന്നുപിടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്തു. യുവതി ശബ്ദം ഉയര്‍ത്തിയപ്പോള്‍ എന്നോട് ദേഷ്യം കാണിക്കരുത്. ഞാന്‍ ഈ വിമാനത്തിന്റെ ബോസാണ് എന്നായിരുന്നു ഇയാളുടെ മറുപടി. ഉടന്‍ തന്നെ എയര്‍ഹോസ്റ്റസ് വിജയനെ തള്ളിമാറ്റി ക്യാപ്റ്റനു സമീപമെത്തി പരാതി നല്‍കി.

എയര്‍ഹോസ്റ്റസ് വിമാനത്തിന്റെ ക്യാപ്റ്റനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലായിരുന്നു. സംഭവ സമയം ക്യാപ്റ്റന്‍ ഉള്‍പ്പെടെ 96 യാത്രക്കാരാണു വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ യുവതി കള്ളപ്പരാതി നല്‍കി തന്നെ തുടുക്കാന്‍ ശ്രമിക്കുകയാണെന്നും വിമാനത്തിലെ മോശം സേവനത്തെക്കുറിച്ചു പരാതി നല്‍കിയതിന് എയര്‍ ഹോസ്റ്റസും സഹപ്രവര്‍ത്തകയും കൂടി കെട്ടിച്ചമച്ചതാണ് കേസെന്നുമായിരുന്നു വിജയന്റെ വാദം. എന്നാല്‍ ജഡ്ജി ഇതു തള്ളി. ഇതിനെത്തുടര്‍ന്നാണു ശിക്ഷ വിധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News