പാലായിലെ വിജയം ഇടത് സര്‍ക്കാറിനുള്ള അംഗീകാരമെന്ന് വെള്ളാപ്പള്ളി. പാലാ ഉപതെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ മാധ്യമങ്ങളാകെ ഒരോ സ്വരത്തില്‍ പറഞ്ഞൊരു കാര്യം പാലാ ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ സര്‍ക്കാറിന്റെ വിലയിരുത്തലായിരിക്കുമെന്നാണ്.

മാധ്യമങ്ങള്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെങ്കില്‍ ഇത് പിണറായിയുടെ വിജയമാണെന്ന് സമ്മതിക്കണം. പാലായിലെ വിജയത്തിലൂടെ ജനങ്ങള്‍ പിണറായി സര്‍ക്കാറിന് അംഗീകാരം നല്‍കിയെന്നും ഈ വിജയം പിണറായി സര്‍ക്കാറിന്റെ കൂടി വിജയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മാണി സി കാപ്പന്‍ ജയിക്കണമെന്ന് എസ്എന്‍ഡിപി മാത്രമല്ല പാലാ ബിഷപ്പും ആഗ്രഹിച്ചു. അധികാരത്തിന് വേണ്ടി എന്ത് തറവേലയും കാണിക്കാമെന്ന് കരുതുന്നവര്‍ പുറത്ത് നില്‍ക്കട്ടെയെന്നാണ് പാലായിലെ ജനങ്ങല്‍ തീരുമാനിച്ചത്.

അരൂരില്‍ ഷാനിമോള്‍ക്ക് സഹതാപമുണ്ടാവേണ്ട പ്രത്യേക സാഹചര്യമൊന്നുമില്ല. ബിജെപിക്ക് വോട്ട് കുറഞ്ഞതില്‍ എസ്എന്‍ഡിപിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

വോട്ട് കച്ചവടം നടത്തിയിട്ട് എസ്എന്‍ഡിപിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ബിജെപിയുടെ താലൂക്ക് പ്രസിഡണ്ടിന് രാജിവയ്ക്കേണ്ടിവന്ന സാഹചര്യം എന്താണെന്ന് സംസ്ഥാന നേതൃത്വം ആലോചിക്കണം.

കേരളത്തിലെ ബിജെപി നേതൃത്വത്തിന് എന്‍ഡിഎയെ കൊണ്ടുപോവാന്‍ കെല്‍പ്പില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോന്നിയിലേത് എന്‍എസ്എസ് സ്ഥാനാര്‍ത്ഥിയെന്നത് ശരിയായിരിക്കാം.

അടൂര്‍ പ്രകാശ് കുലംകുത്തിയെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുന്നു. ക‍ഴിഞ്ഞ യുഡിഎഫ് ഭരണത്തിലേത് പോലെ കുത്ത‍ഴിഞ്ഞൊരു ഭരണം കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു