
പാലാ ഉപതെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷവും പ്രശ്‌നങ്ങള്‍ക്ക് തീരാതെ കോണ്‍ഗ്രസ് ക്യാമ്പ്. കോന്നി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ തുറന്നടിച്ച് അടൂര്‍ പ്രകാശ്.
അടൂര്‍ പ്രകാശിന്റെ നോമിനി റോബിന്‍ പീറ്ററിനെ തള്ളി മുന്‍ ഡിസിസി പ്രസിഡണ്ട് കൂടിയായ കെ മോഹല്‍ കുമാറിനെയാണ് കെപിസിസി കോന്നിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്.
കോന്നിയില്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെയാണ് താന്‍ നിര്‍ദേശിച്ചതെന്നും എന്നാല്‍ കോന്നിയിലെ സ്ഥാനാര്‍ഥിയെക്കുറിച്ച് താന്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും അടൂര്‍ പ്രകാശ് തുറന്നടിച്ചു.
എന്നാല്‍ അടൂര്‍ പ്രകാശിന്റെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെവി തോമസ് രംഗത്തെത്തി.
കെപിസിസിയുടെ തീരുമാനം ഉചിതമാണെന്നും സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പരിഗണിക്കേണ്ടിവരും ഇത്തരം കാര്യങ്ങളെല്ലാം പരിഗണിച്ചാണ് കെപിസിസി കോന്നിയിലെ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതെന്നും കെവി തോമസ് പ്രതികരിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here