കുട്ടികളെയും കുടുംബ പ്രേക്ഷകരെയും ലക്ഷ്യമിട്ട് ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’

ശിക്കാരി ശംബു സിനിമയുടെ എഴുത്തുകാരിൽ ഒരാളായ രാജു ചന്ദ്ര ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയുന്ന സിനിമ ജിമ്മി ഈ വീടിന്റെ ഐശ്വര്യം ദുബായിൽ പൂർത്തിയായി.

ഗോൾഡൻ എസ് പിക്ച്ചറിന്റെ ബാനറിൽ സിനോ ജോൺ തോമസ് ശ്യാംകുമാർ എസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം പൂർണമായും ദുബായിൽ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമ കൂടെയാണ്.

കൂടാതെ സംവിധായകനും,നിർമാതാക്കളും നായകനും നായികയും ഛായാഗ്രാഹകനും എല്ലാം പ്രവാസി മലയായികൾ തന്നെ … കൂടാതെ ഹോളിവുഡ് സിനിമയിൽ പ്രധാന താരമായി അഭിനയിച്ച സൂപ്പർ ഡോഗ് ആദ്യമായി ഒരു ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. കുട്ടികൾക്കും കുടുംബത്തിനും ആസ്വദിച്ച് കാണാവുന്ന രീതിയിലാണ് ഈ ഡോഗ് മൂവി ഒരുക്കിയിട്ടുള്ളത്.

ദുബായിലെ സമ്പന്നരായ സ്ഥിരതാമസകരായ രണ്ടു ക്രിസ്ത്യൻ കുടുംബങ്ങൾ അടയ്ക്കാകാരൻ കുടുംബവും വെറ്റിലകാരൻ കുടുംബവും.

ദുബായിൽ സ്ഥിരതാമസമാക്കിയ അവരുടെ പുതു തലമുറയാണ് ജിമ്മി ജോൺ അടയ്ക്കാക്കാരനും ജാൻസി വെറ്റിലകാരനും. പണത്തിനും, തറവാട് മഹിമക്കും ഒട്ടും കുറവില്ലാത്ത ഇവർ തമ്മിൽ വിവാഹം കഴിക്കുന്നിടത്തു നിന്നാണ് സിനിമയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ ഉണ്ടാവുന്നത്.

മിഥുൻ രമേശ് , ദിവ്യ പിള്ളൈ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു കൂടാതെ സുരാജ് വെഞ്ഞാറമൂട് , ഹരീഷ് കണാരൻ , ജോയ് മാത്യു , ഇടവേള ബാബു, ജോണി ആന്റണി ,നിർമൽ പാലാഴി , സുനിൽ സുഗത, ശശി കലിംഗ , സുബീഷ് സുധി , നിസാം കാലിക്കറ്റ്, ശ്രീജ രവി , വീണ നായർ , നിഷ മാത്യു,

സംഗീതം- എം ജയചന്ദ്രന്‍, ഡിഒപി- അനില്‍ ഈശ്വര്‍, കഥ- അനൂപ് മോഹന്‍, എഡിറ്റര്‍- സുനില്‍ എസ് പിള്ള, ബിജിഎം- അരുണ്‍ മുരളീധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ശ്രീകുമാര്‍ ചെന്നിത്തല, സ്ക്രിപ്റ്റ് ഡയറക്ടര്‍- ഷാനവാസ് അബ്ബാസ്, അസോസിയേറ്റ് ഡയറക്ടര്‍- ഷാന്‍ തുളസി, ബിനു ബാലന്‍,

ആര്‍ട്ട്- ക്രയോണ്‍ ജയന്‍, മേക്കപ്പ്- അമല്‍, വസ്ത്രാലങ്കാരം- നിസാര്‍ റഹ്മത്ത്, പിആര്‍ഒ- വാ‍ഴൂര്‍ ജോസ്, ആതിര, സ്റ്റില്‍- ടോം ജി ഒറ്റപ്ലാവ്.

ഗായകർ – ചിത്ര, വിജയ് യേശുദാസ് , എം ജയചന്ദ്രൻ. 100 ശതമാനം ഫാമിലി കിഡ്സ് എന്റെർറ്റൈനെർ സിനിമ ഈ നവമ്ബറിൽ തീയേറ്ററുകളിൽ എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News