43മത് വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. വി ജെ ജെയിംസിന്റെ നിരീശ്വരന്‍ എന്ന നോവലിനാണ് പുരസ്‌ക്കാരം.

തിരുവനന്തപുരം മസ്‌ക്കറ്റ്‌ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വയലാര്‍ രാമവര്‍മ്മ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്.

അവാര്‍ഡിനെകുറിച്ച് ഉയരുന്ന വിവാദങ്ങള്‍ അടിസ്ഥന രഹിതമാണെന്നും ഒരു തരത്തിലുള്ള ബാഹ്യഇടപെടലും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌ക്കാരം വയലാറിന്റെ ചരമദിനമായ ഒക്ടോബര്‍ 27ന് നിസാഗന്ധിയില്‍ നടക്കുന്ന പരിപാടിയില്‍ സമ്മാനിക്കും.