ഉന്നത ഉദ്യോഗസ്ഥരും മുന്‍ മന്ത്രിമാരും സിനിമാപ്രവര്‍ത്തകരും കുടുങ്ങിയ ഹണിട്രാപ്പില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍; ട്രാപ്പില്‍ ഉപയോഗിച്ചത് ഈ പെണ്‍കുട്ടികളെ; വിശ്വസിക്കാനാകാതെ പോലീസ്

ബിജെപിയുടെയും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ കുടുങ്ങിയ മധ്യപ്രദേശിലെ പെണ്‍കെണി വിവാദത്തില്‍ ഉന്നതരെ വശീകരിക്കാന്‍ കോളജ് വിദ്യാര്‍ഥിനികളെ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍.

മുഖ്യപ്രതി ശ്വേത ജെയ്‌നാണ് അന്വേഷണ സംഘത്തോടു കുറ്റസമ്മതം നടത്തിയത്. 12 ഉന്നത ഉദ്യോഗസ്ഥരും മധ്യപ്രദേശ് സര്‍ക്കാരിലെ എട്ടു മുന്‍ മന്ത്രിമാരും നിരവധി സിനിമാപ്രവര്‍ത്തകരും കുടുങ്ങിയ കേസില്‍ ദരിദ്ര-ഇടത്തരം കുടുംബങ്ങളിലെ ഇരുപത്തിയഞ്ചോളം പെണ്‍കുട്ടികളെ ചതിച്ചും ഭീഷണിപ്പെടുത്തിയും ഉന്നതര്‍ക്കു മുന്‍പിലെത്തിക്കുകയായിരുന്നു.

അന്വേഷണത്തില്‍ പുറത്തുവന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി പൊലീസ് തയാറാക്കിയ റിപ്പോര്‍ട്ടിലാണു പ്രമുഖരായ നേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്ളത്.

24 ഓളം കോളജ് വിദ്യാര്‍ഥിനികളെ സംഘം കെണിയില്‍പെടുത്തി പെണ്‍വാണിഭത്തിനു ഉപയോഗിച്ചതായും പ്രത്യേക അന്വേഷണ സംഘം വെളിപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here