പ്രിയപ്പെട്ട മേയര്‍ ബ്രോയ്ക്ക് വന്‍സ്വീകാര്യത; വി.കെ പ്രശാന്തിന്റെ പ്രചരണം തുടരുന്നു

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പ്രചാരണത്തില്‍ മേല്‍കൈ നേടി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.വി.കെ പ്രശാന്ത്. ജനങ്ങളുടെ പ്രിയപ്പെട്ട മേയര്‍ ബ്രോയ്ക്ക് വലിയ സ്വീകാര്യതയാണ് മണ്ഡലത്തിലുടനീളം ലഭിക്കുന്നത്.

പാലാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആഘാതത്തില്‍ നിന്നും കരകയറുക ലക്ഷ്യമിട്ടാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മോഹന്‍കുമാറിന്റെ പ്രചാരണത്തിന് തുടക്കമായത്.

പ്രചാരണത്തിന്റെ മൂന്നാം നാള്‍, പോകുന്ന ഓരോ ഇടത്തും മേയര്‍ ബ്രോ ഏവരുടെയും പ്രിയപ്പെട്ടവന്‍ തന്നെ… പ്രത്യേകിച്ച് ആരോടും പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ അന്ന് മുതല്‍ പ്രചാരണ രംഗത്തിറങ്ങിയ അഡ്വ.വി.കെ പ്രശാന്തിന് വലിയ സ്വീകാര്യതയാണ് മണ്ഡലത്തിലുടനീളം ലഭിക്കുന്നത്.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മേയര്‍ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഏറെ ഗുണം ചെയ്യുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥിയല്ല സര്‍ക്കാരിന്റെയും നഗരസഭയുടെയും പ്രവര്‍ത്തനങ്ങളും മണ്ഡലത്തിന്റെ വികസന വിഷയങ്ങളിലൂന്നിയുമാണ് പ്രചാരണമന്ന് പ്രശാന്ത് പറയുന്നു.

പാലാ തെരഞ്ഞെടുപ്പ് ഫലം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കരകയറുക എന്നത് ലക്ഷ്യമിട്ടാണ് യു.ഡി.എഫിന്റെ പ്രവര്‍ത്തനം.

മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി പ്രചാരണ പരിപാടികള്‍ക്ക് അടിയന്തരമായി കെ.മോഹന്‍കുമാര്‍ തുടക്കം കുറിച്ചതും ഇതിന്റെ ഭാഗമായാണ്. ബി.ജെ.പിയാകട്ടെ ഇതുവരെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താത്തന് തന്നെ വലിയ തിരിച്ചടിക്ക് കാരണമാകുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here