
രാജ്യത്ത് പെട്രോള്‍ വില എണ്‍പത് തൊട്ടു. മൂബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് എണ്‍പത് രൂപയായി. സംസ്ഥാന നികുതി കുറഞ്ഞ ദില്ലിയില്‍ പെട്രോള്‍ വില ആദ്യമായി എഴുപത്തിയഞ്ച് രൂപയിലെത്തി. പതിനൊന്നാം ദിവസവും തുടര്‍ച്ചയായി പെട്രോള്‍, ഡീസല്‍ വില രാജ്യത്ത് കുതിക്കുകയാണ്.
സൗദിയിലെ എണ്ണപാടങ്ങളിലുണ്ടായ ഡ്രോണ്‍ ആക്രമണം തുടര്‍ച്ചയായി പതിനൊന്നാം ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നു. ഈ വര്‍ഷമിത് ആദ്യമായി പെട്രോള്‍ വില എണ്‍പത് തൊട്ടു.സംസ്ഥാന നികുതി വര്‍ദ്ധിച്ച മൂബൈയില്‍ പെട്രോള്‍ ലിറ്ററിന് എണ്‍പത് രൂപയായി. കല്‍ക്കത്തയില്‍ എഴുപത്തിയേഴ് രൂപയും ചെന്നൈയില്‍ 77 രൂപ 28 പൈസയുമായി പെട്രോള്‍ വില ഉയര്‍ന്നു.
സംസ്ഥാന നികുതി കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശമായ ദില്ലിയില്‍ പോലും പെട്രോളിന് 74 രൂപ 34 പൈസ ഉപഭോക്താക്കള്‍ നല്‍കണം. നിലവിലെ വര്‍ദ്ധനവ് തുടരുകയാണെങ്കില്‍ ഡീസല്‍ വിലയും എഴുപത് കടക്കുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടികാട്ടുന്നു. സൗദി ആറേബ്യയിലെ ആക്രമണം കൂടാതെ ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യമിടിഞ്ഞതും എണ്ണ വില വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here