മരട് നഷ്ടപരിഹാരം: സുപ്രീംകോടതി സമിതിയെ നിശ്ചയിച്ചു; ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടി

മരട് ഫ്‌ളാറ്റുടമകള്‍ക്ക് നഷ്പരിഹാരം നിശ്ചയിക്കാന്‍ സുപ്രീംകോടതി സമിതി രൂപീകരിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജ് കെ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതി ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കും. ഫ്‌ലാറ്റ് നിര്‍മാതാക്കളുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കോടതി കണ്ടുകെട്ടി. നിര്‍മാണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരില്‍ നിന്നടക്കം നഷ്ടപരിഹാരം ഈടാക്കാമെന്നും കോടതി.

മരടിലെ ഫ്‌ലാറ്റുടമകള്‍ക്ക് താല്‍ക്കാലിക നഷ്ട പരിഹാരമായി 25 ലക്ഷം രൂപ നല്‍കണം എന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഫ്‌ലാറ്റുകളുടെ വില കണക്കാക്കി യഥാര്‍ത്ഥ നഷ്ട പരിഹാരം തീരുമാനിക്കണമെന്നുമായിരുന്നു ഉത്തരവ്. ഇത് നിശ്ചയിക്കാനാണ് സുപ്രീംകോടതി സമിതിയെ നിയോഗിച്ചിരിക്കുന്നത്.

വിരമിച്ച ഹൈക്കോടതി ജഡ്ജ് കെ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതി ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കും. സമിതിയുടെ ഘടന സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് കോടതി അഭിപ്രായം ആരാഞ്ഞിരുന്നു. ഹൈക്കോടതി മുന്‍ ജഡ്ജ്, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, സാങ്കേതിക വിദഗ്ദന്‍ എന്നിവര്‍ അടങ്ങിയ 3 അംഗ സമിതി വേണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഉത്തരവില്‍ മുന്‍ ഹൈക്കോടതി ജഡ്ജ് അധ്യക്ഷനായ സമിതി എന്ന് മാത്രമാണ് പരാമര്ശിച്ചിരിക്കുന്നത്.

നഷ്ടപരിഹാരത്തുക നിര്മാതാക്കളെ കൂടാതെ കാരണക്കാരായ ഉദ്യോഗസ്ഥരില്‍ നിന്ന് കൂടി ഈടാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കെട്ടിട നിര്‍മാതാക്കളായ ജയ്ന്‍ ഹൗസിങ്, ആല്‍ഫാ വെഞ്ചെഴ്‌സ്, ഹോളി ഫെയ്ത്ത്, കെ പി വര്‍ക്കി ആന്‍ഡ് ബിള്‍ഡേഴ്സ് എന്നിവര്‍ക്ക് നോട്ടീസ് അയച്ച കോടതി നിര്‍മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായും ഉത്തരവിട്ടു.

ഫ്‌ലാറ്റുകള്‍ പൊളിക്കാം എന്ന് ഉറപ്പ് നല്‍കിയ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി കോടതിയില്‍ ഹാജരാകേണ്ടതില്ല. എന്നാല്‍ ഇതില്‍ വീഴ്ച വരുത്തുകയാണെങ്കില്‍ ഒക്ടോബര് 25ന് കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകേണ്ടി വരും എന്നും ഉത്തരവില്‍ കോടതി ഓര്‍മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News