കൊല്ലത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം മാലപൊട്ടിച്ചു കടന്നു

കൊല്ലത്ത് വിവിധയിടങ്ങളില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം മാലപൊട്ടിച്ചു കടന്നു.ഫാത്തിമ മാതാ കൊളജിന് മുന്നില്‍ നിന്നും ബീച്ച് റോഡിലും പട്ടത്താനത്തുനിന്നുമാണ് മാല പൊട്ടിച്ചത്. കുണ്ടറ മുളവനയിലും എഴുകോണിലും സമാനമായ സംഭവം നടന്നിട്ടുണ്ട്. മാലപൊട്ടിച്ചത് ഒരേ സംഘമാണെന്ന് പൊലീസ് സംശയിക്കുന്നു.

ഇന്ന് രാവിലെയൊടെയാണ് മാല പൊട്ടിക്കല്‍ പരമ്പര തുടങ്ങിയത്. പള്‍സര്‍ ബൈക്കിലെത്തിയ ഹെല്‍മറ്റ് ധരിച്ച രണ്ട് യുവാക്കളാണ് പിടിച്ചുപറിക്കാര്‍. ഇവര്‍ ബീച്ച് റോഡിന് സമീപത്തായി നിന്ന കൂട്ടിക്കട സ്വദേശിനിയും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ട്രേറ്റിലെ ജീവനകാരിയുമായ സുശമയുടെ മാല പൊട്ടിച്ചു കടന്നു.

ഫാത്തിമ മാതാ കോളജിന് സമീപത്ത് നിന്നും പട്ടത്താനത്ത് നിന്നും യുവതികളുടെ മാല പൊട്ടിച്ചു. മോഷ്ടാക്കല്‍ അമിത വേഗതയില്‍ ബൈക്കില്‍ കടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പിന്നീട് പള്‍സര്‍ ബൈക്ക് കടപ്പാക്കടയ്ക്ക് സമീപം ഉപക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ ഹെല്‍മറ്റ് മാറ്റി നടന്നുപോകുന്ന ദൃശ്യങ്ങളും പോലീസിനു ലഭിച്ചു.

ബൈക്ക് മുളവന സ്വദേശിയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വാഹനയുടമയെ കേന്ദ്രീകരിച്ചും പൊലീസ് അനേഷണം ആരംഭിച്ചു. അതേ സമയം കുണ്ടറയില്‍ സമാനമായ സംഭവം നടന്നിട്ടുണ്ട്. ഇതിനു പിന്നിലും ഇവരാണൊ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മോഷ്ടാക്കള്‍ കടന്ന് പോയ വഴികളിലെ മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്. കൊല്ലം സിറ്റിപോലീസും, റൂറല്‍ പോലീസും പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News