വട്ടിയൂര്‍ക്കാവില്‍ കുമ്മനം മത്സരിക്കുമെന്ന് ഒ രാജഗോപാല്‍

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന് ബിജെപി നേതാവ് ഒ രാജഗോപാല്‍ വ്യക്തമാക്കി. പാര്‍ട്ടി ആവശ്യപ്പെട്ട പ്രകാരമാണ് സ്ഥാനാര്‍ത്ഥിയാകാന്‍ കുമ്മനം തയ്യാറായത്.

കഴിഞ്ഞ തവണ വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനോട് കുമ്മനം പരാജയപ്പെട്ടിരുന്നു. നാളെ മുതല്‍ പ്രചരണത്തില്‍ കുമ്മനം സജീവമാകുമെന്നും രാജഗോപാല്‍ പറഞ്ഞു. എന്നാല്‍ കോന്നി സ്ഥാനാര്‍ത്ഥിയെ ബിജെപി ക്ക് ഇനിയും നിശ്ചയിക്കാന്‍ ആയിട്ടില്ല. കെ സുരേന്ദ്രന്‍ മത്സരിക്കണമെന്ന് നേതൃത്വം ആവശ്യം ഉന്നയിച്ചിട്ടും സുരേന്ദ്രന്‍ തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here