കൊറിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: പി കശ്യപ് സെമിയില്‍ തോറ്റു

കൊറിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെമിഫൈനലില്‍ ഇന്ത്യയുടെ പി കശ്യപ് പരാജയപ്പെട്ടു. ലോക ഒന്നാംനമ്പര്‍ താരവും രണ്ടുതവണ ലോക ചാമ്പ്യനുമായ ജപ്പാന്റെ കെന്റോ മൊമോട്ടയോട് 2113, 2115 എന്ന സ്‌കോറിനാണ് കശ്യപ് തോറ്റത്.

ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിന്റെ മുന്‍ ലോക രണ്ടാംനമ്പര്‍ താരം ജാന്‍ ഒ ജോര്‍ജെന്‍സണെ 24-22, 21-8ന് തോല്‍പിച്ചാണ് കശ്യപ് സെമിയില്‍ പ്രവേശിച്ചത്. പി വി സിന്ധുവും സൈന നെഹ്വാളും ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News