
സൈബര്‍ സുരക്ഷയെക്കുറിച്ച് മലയാളികള്‍ക്ക് വേണ്ടത്ര അറിവില്ലെന്ന് ലോക്നാഥ് ബെഹ്റ. ഇക്കാരണത്താലാണ് സൈബര്‍ രംഗത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത്. സൈബര്‍ മേഖലയെക്കുറിച്ചറിയാനും പഠിക്കാനും മലയാളികള്‍ തയ്യാറാവണം. ഈ മേഖലയെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, അത് സാധാരണക്കാരിലേക്കെത്തുന്നില്ല. കേരളത്തില്‍ നടന്ന റുമേനിയന്‍ തട്ടിപ്പുകേസ് ഇതിന് തെളിവാണ്. സൈബര്‍ ഇടങ്ങള്‍ സുരക്ഷിതമാണെന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്.
എന്നാല്‍, ആ ധാരണ ശരിയല്ല. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇന്ത്യയില്‍ നാലാം സ്ഥാനത്താണ് കേരളം. ഈ സാഹചര്യത്തിലാണ് സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി 12 –ാമത് കൊക്കൂണ്‍ സംഘടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി പൊലീസില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നത ചര്‍ച്ച ചെയ്യും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here