അഞ്ചരപ്പതിറ്റാണ്ടിലെ യുഡിഎഫ് ആധിപത്യം തകര്‍ത്ത് മാണി സി കാപ്പന്‍

അഞ്ചരപ്പതിറ്റാണ്ട് തുടര്‍ന്ന രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതി പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ നേടിയത് മിന്നുംവിജയം. 2943 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസിലെ ജോസ് ടോമിനെ പരാജയപ്പെടുത്തിയത്. നാലുമാസംമുമ്പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ 33472 വോട്ട് യുഡിഎഫിന് ലഭിച്ച സ്ഥാനത്താണ് എല്‍ഡിഎഫിന്റെ തേരോട്ടം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ച കാല്‍ലക്ഷത്തിലധികം വോട്ട് ഇത്തവണത്തെ കുത്തനെ ഇടിഞ്ഞു.

ആകെ പോള്‍ചെയ്ത 1, 27,939 വോട്ടില്‍ മാണി സി കാപ്പന് 54,137 വോട്ടും ജോസ് ടോമിന് 51,194 വോട്ടും ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരിക്ക് 18,044 വോട്ടും ലഭിച്ചു. സ്വതന്ത്രരടക്കം ആകെ 13 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. ആറ് വോട്ട് അസാധുവായി. നോട്ടയ്ക്ക് ലഭിച്ചത് 742 വോട്ടും. ആറുവീതം എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് പോസ്റ്റല്‍ വോട്ടും ലഭിച്ചു. തുടര്‍ച്ചയായി നാലാം തവണ മത്സരിച്ചാണ് മാണി സി കാപ്പന്‍ അട്ടിമറി വിജയം നേടിയത്.പാലാമണ്ഡലം നിലവില്‍വന്ന 1965നുശേഷം നടന്ന 13 തെരഞ്ഞെടുപ്പിലും കെ എം മാണിയ്ക്കായിരുന്നു ജയം. 12 പഞ്ചായത്തില്‍ ഒമ്പതും പാലാ മുനിസിപ്പാലിറ്റിയും യുഡിഎഫാണ് ഭരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News