ദിവസങ്ങള്‍ക്ക് മുന്‍പാണ് ഓണ്‍ലൈന്‍ എസ്‌കോര്‍ട്ട് വെബ്‌സൈറ്റ് വഴി മലയാളിക്ക് വന്‍ തുക നഷ്ടപ്പെട്ടത്. അവിഹിത ബന്ധങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന നിരവധി ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. കോളേജ് വിദ്യാര്‍ഥികള്‍ മുതല്‍ നടിമാര്‍ വരെ ഇത്തരം വെബ്‌സൈറ്റുകളുടെ ചൂഷണത്തിനു ഇരയാകുന്നു എന്നാണ് സൈബര്‍ വിദഗ്ധരുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി പലപ്പോഴും ശുഷ്‌കമാകുന്നു.

വിദേശ സെര്‍വറുകളില്‍ പ്രവര്‍ത്തിക്കുന്ന സൈറ്റുകള്‍ക്ക് കടിഞ്ഞാണിടാന്‍ കഴിയാതെ വിഷമിക്കുകയാണ് അധികൃതര്‍.ഓണ്‍ലൈന്‍ ക്ലാസിഫൈഡ് വെബ്‌സൈറ്റായ ലൊക്കാന്റോ പെണ്‍വാണിഭമടക്കമുള്ള കുറ്റകൃത്യങ്ങളുടെ പ്രധാന ഇടമാണെന്ന് നേരത്തെ തന്നെ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മറ്റു ക്ലാസിഫൈഡ് വെബ്‌സൈറ്റുകള്‍ വലിയ നിയന്ത്രണങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ലൊക്കാന്റോ എല്ലാം തുറന്നിട്ടിരിക്കുകയാണ്.