പാലായിലെ ജനവിധി നല്‍കുന്ന സന്ദേശം

എല്‍ഡിഎഫിനെ വിജയിപ്പിച്ചുകൊണ്ട് പാലാ നിയമസഭാമണ്ഡലം ചരിത്രം രചിച്ചു. അരനൂറ്റാണ്ടിലേറെക്കാലം കേരളാ കോണ്‍ഗ്രസിനും കെ എം മാണിക്കുമൊപ്പം നിന്ന പാലായിലെ ഭൂരിപക്ഷം ജനങ്ങള്‍ ഇതാദ്യമായി മാറി ചിന്തിച്ചു. ഒരിക്കലും തകരാത്ത യുഡിഎഫിന്റെ പൊന്നാപുരം കോട്ട എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച പാലായിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വിജയം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിജയമാണ്. ഒപ്പം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സുസ്ഥിരവികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി മുമ്പോട്ടുകൊണ്ടുപോകാനുള്ള ജനങ്ങളുടെ അംഗീകാരം കൂടിയാണ് മാണി സി കാപ്പന്റെ ഉജ്വലവിജയം.

കേരളത്തിലെ ക്ഷേമ-വികസന കര്‍മപദ്ധതികള്‍ ഇതേപോലെ തുടരണമെന്നും അതിന് എല്‍ഡിഎഫ്തന്നെ വേണമെന്നുമുള്ള ഉറച്ചവിശ്വാസത്തിന്റെ പ്രഖ്യാപനമാണിത്. വരാന്‍പോകുന്ന ഉപതെരഞ്ഞെടുപ്പുകളിലും ഒന്നരവര്‍ഷം കഴിഞ്ഞ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇതാകും പ്രതിഫലിക്കുക.യുഡിഎഫും ബിജെപിയും കെട്ടഴിച്ചുവിട്ട പ്രചാരണങ്ങളൊന്നും പാലായിലെ ജനങ്ങള്‍ വിശ്വാസത്തിലെടുത്തില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News