
നവാഗതനായ വിശാഖ് നന്ദു സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘അലി’. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട്, ഗോകുല്‍ സുരേഷ്, ലക്ഷ്മി മേനോന്‍, ശബരീഷ് വര്‍മ്മ, സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ എന്നിവരാണ് ഫേസ്ബുക്ക് വഴി പോസ്റ്റര്‍ പുറത്തുവിട്ടത്.
‘നോട്ട് യെറ്റ് വര്‍ക്കിങ്, ആം സ്റ്റില്‍ സ്റ്റഡിങ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ഒരു എഞ്ചിനിയറിങ് കോളേജ് പശ്ചാത്തിലമാക്കിയാക്കി കോമഡി എന്റര്‍ടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്. പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന അലിയുടെ ചിത്രീകരണം നവംബറില്‍ ആരംഭിക്കും.
സല്‍ജിത് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. വിശാഖ് നന്ദുവും സിജു സണ്ണിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here