കാങ്കോലില്‍ നവരാത്രി ആഘോഷത്തിനുള്ള പൂക്കള്‍ ഡിവൈഎഫ്ഐ നല്‍കി

കാങ്കോൽ ശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിനുള്ള പൂക്കൾ ഡിവൈഎഫ്ഐ വക. കാങ്കോൽ ടൗണിനോട് ചേർന്ന സ്ഥലത്ത് ഡിവൈഎഫ്ഐ കാങ്കോൽ വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷി വിളവെടുത്ത് കാങ്കോൽ ശിവക്ഷേത്രത്തിലെ നവരാത്രി അഘോഷങ്ങൾക്കായി കൈമാറി.

ഒന്നാം ഘട്ടത്തിൽ ഓണക്കാലത്ത് വിളവെടുപ്പ് നടത്തിയിരുന്നു. വിരിഞ്ഞ് നിൽക്കുന്ന ചെണ്ടുമല്ലി പാടം കാണാൻ നിരവധി ആളുകൾ ഇവിടെ എത്താറുണ്ട്.

ചടങ്ങിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അഡ്വ. സിദിൻ പി പി പൂക്കൾ കൈമാറി ക്ഷേത്രം ട്രസ്റ്റി ബോഡ് ചെയർമാൻ പി വി ഗോപി, പി പി സുരേഷ് കുമാർ, പി ബാലൻ എന്നീ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി. ദീപേഷ് എം വി , എ രാജേഷ് , സജിത്ത് പി,പ്രത്യൂഷ് പി വി, ഷിബു പി, ധനേഷ് പി വി എന്നിവർ നേതൃത്വം നൽകി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News