കണ്ണൂര്‍ എസ്എൻ കോളേജിൽ കെഎസ്‌യു അക്രമം; രണ്ട് എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്ക്

എസ്എൻ കോളേജിൽ കെഎസ്‌യു പ്രവർത്തകരുടെ അക്രമത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർക്ക് ഗുരുതര പരിക്ക്.

എസ് എഫ് ഐ പ്രവർത്തകരായ അക്ഷയ്, അർജുൻ എന്നിവർക്കാണ് പരിക്കേറ്റത്. കോളേജ് യൂണിയൻ ചെയര്മാന്റെയും കെ എസ് യു യൂണിറ്റ് പ്രസിഡന്റിന്റെയും നേതൃത്വത്തിലാണ് അക്രമം നടത്തിയത്.

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന് നേരെ മുളകുപൊടി എറിഞ്ഞു അക്രമം നടത്തുകയും കഴിഞ്ഞ ദിവസം രാത്രിയിൽ എസ് എഫ് ഐ യുടെ കൊടിമരം ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്തിരുന്നു.

ഇത് ചോദ്യം ചെയ്തവർക് നേരെയാണ് അക്രമം അഴിച്ചുവിട്ടത്. കോളേജിന്റെ സമാധാനാന്തരീക്ഷം നശിപ്പിക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും അക്രമത്തിനു നേതൃത്വം നല്കിയവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് എസ് എഫ് ഐ എടക്കാട് ഏരിയ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News