കീബോര്‍ഡില്‍ സിംഫണിയുടെ വസന്തം തീര്‍ക്കാന്‍ ഒരു സംഗീത സംവിധായകന്‍

അഞ്ച് വര്‍ഷമെടുത്ത കമ്പോസിങ്ങുമായി കീബോര്‍ഡില്‍ സിംഫണിയുടെ വസന്തം തീര്‍ക്കാന്‍ ഒരു സംഗീത സംവിധായകന്‍. 21 കീബോര്‍ഡുകള്‍ ഒന്നിച്ചവതരിപ്പിക്കുന്ന സിംഫണി ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരം സെനറ്റ് ഹാളില്‍ അരങ്ങേറും.

പാശ്ചാത്യ രാജ്യങ്ങളിലെ സംഗീതനിശകളില്‍ പ്രൗഢമായി അരങ്ങേറുന്നവയാണ് സിംഫണികള്‍. നിരവധി സംഗീതോപകരണങ്ങള്‍ ഒന്നിച്ചണിനിരക്കുന്നു എന്നതാണ് സിംഫണിയെ വേറിട്ടതാക്കുന്നത്. അത്തരം പാശ്ചാത്യ സിംഫണികളുടെ ഒരു ചെറു പതിപ്പാണ് ഞായറാഴ്ച തിരുവനന്തപുരം സെനറ്റ് ഹാളില്‍ അരങ്ങേറുക.

വിവിധ സംഗീത ഉപകരണങ്ങളുടെ ശബ്ദം കീബോര്‍ഡില്‍ സെറ്റ് ചെയ്താണ് അവതരിപ്പിക്കുന്നത്. വയലിനും ഫ്‌ലൂട്ടും, ക്ലാര്‍നെറ്റും ഡ്രംസും പിയാനോയുമെല്ലാം കീബോര്‍ഡില്‍ സമ്മേളിച്ച് സംഗീതമൊഴുക്കും. തലസ്ഥാനത്തെ പ്രശസ്ത സംഗീതപരിശീലകനായ തങ്കരാജാണ് ഈ സിംഫണി തയ്യാറാക്കുന്നത്. 28 വര്‍ഷമായി ഈ രംഗത്തുള്ള തങ്കരാജിന്റെ ഏറെ നാളത്തെ ആഗ്രമാണ് ഈ സിംഫണി പൂവണിയുന്നത്.

തലസ്ഥാനത്തെ അറിയപ്പെടുന്ന കീബോര്‍ഡിസ്റ്റായ തങ്കരാജ് യേശുദാസ് ഉള്‍പ്പെടെ നിരവധി പ്രമുഖ സംഗീതജ്ഞരുടെ കൂടെ ജോലി ചെയ്തിട്ടുണ്ട്. നിരവധി ഡോക്യുമെന്ററികള്‍ക്കും ഹ്രസ്വ ചിത്രങ്ങള്‍ക്കും പശ്ചാത്തല സംഗീതം നല്‍കിയിട്ടുള്ള തങ്കരാജ് ഈ മേഖലയില്‍ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News