
വാഹനാപകടത്തില്‍ പരിക്കേറ്റ് അത്യാസന നിലയിലായ പട്ടിയെ രക്ഷിക്കാന്‍ മണിക്കൂറികള്‍ നീളുന്ന ശസ്ത്രക്രിയ. തിരവനന്തപുരം കുടപ്പനക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന വെറ്റിനറി മള്‍ട്ടി സ്പെഷ്യലിറ്റി ആശുപത്രിയിലെ ഡോക്ടറമാരാണ് മിക്കി എന്ന പട്ടിയെ അത്യപൂര്‍വ്വ ശസ്ത്രക്രിയ നടത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത്
ഉത്രാട സന്ധ്യക്ക് യജമാനായ മുരളീധരന്‍ നായര്‍ക്കൊപ്പം നടക്കാനിറങ്ങിയതാണ് മിക്കി എന്ന 11 വയസുകാരി പ്രോമറേനിയന്‍ നായ. അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തില്‍ പുറമെ കാര്യമായ പരിക്കുകള്‍ ഇല്ലെയിരുന്നെങ്കിലും മിക്കിയുടെ അന്തരികാവയവങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.
ജില്ലാ വെറ്റിനറി കേന്ദ്രത്തിലെ മൂന്ന് ദിവസത്തെ ചികില്‍സ കഴിഞ്ഞപ്പോള്‍ തന്നെ പട്ടി അത്യാസന നിലയിലെത്തി. പിന്നീടാണ് തിരവനന്തപുരം കുടപ്പനക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന വെറ്റിനറി മള്‍ട്ടി സ്പെഷ്യലിറ്റി ആശുപത്രിയിലെത്തിക്കുന്നത്. ജീവിക്കാന്‍ പത്ത് ശതമാനം സാധ്യത മാത്രമേ ഡോക്ടറമാര്‍ പ്രവചിച്ചിരുന്നുളളു എന്ന് മിക്കിയുടെ ഉടമയായ മുരളീധരന്‍ നായരുടെ ഭാര്യ സുചിത്ര പറയുന്നു.
കുടപ്പനകുന്നിലെ സ്പെഷ്യലിറ്റി ആശുപത്രിയില്‍ രാത്രി 8 മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ രാത്രി രണ്ട് മണിവരെ നീണ്ട് നിന്നു. അവധിയിലായിരുന്ന ഡോക്ടറമാരില്‍ പലരും പട്ടിയുടെ അവസ്ഥ മനസിലാക്കിയ തിരിച്ചെത്തിയാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.
ഗ്യാസ് അനസ്ത്യേഷ്യ വെന്‍റിലേറ്റര്‍ ഇല്ലാതിരുന്നതിനാല്‍ അഫ്യു ബാഗിന്‍റെ സഹായത്തോടെ ശസ്ത്രക്രിയ നടന്ന ആറ് മണിക്കൂറും 3 സെക്കന്‍ഡ് ഇടവിട്ട് കൃതൃമശ്വാസം നല്‍കിയാണ് ശസ്ത്രക്രിയ നടത്തിയത്. ആശുപത്രി ഡെപ്യൂട്ടി ഡയറക്ടര്‍ ഹരികൃഷ്ണകുമാര്‍ വെറ്റിനറി ഡോക്ടറമാരായ ടി.രാജീവ്, അനൂപ്, രോഷ്ണി എന്നീവര്‍ നേതൃത്വം നല്‍കി. വളരെ സങ്കീര്‍ണമാരുന്നു ശസ്ത്രക്രിയയെന്ന് സര്‍ജറിക്ക് നേതൃത്വം നല്‍കിയ ഡോ. ടി രാജീവ് കൈരളി ന്യൂസിനോട് പറഞ്ഞു
ഇതിന് മുന്‍പ് ഒരു നായ്കുട്ടിയേയും, പൂച്ചയിലും തൊറാസിക്ക് സര്‍ജറി നടത്തിയിരുന്നെങ്കിലും അവ രണ്ടും ദിവസങ്ങള്‍ക്കുളളില്‍ മരണപെടുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മിക്കി പതിയെ ജീവിതത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here