സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന്‍റെ ഭാഗമായി മരടിലെ ഫ്ളാറ്റുടമകളെ ഇന്ന് മുതല്‍ ഒഴിപ്പിച്ചു തുടങ്ങും. ഫ്ലാറ്റുടമകള്‍ക്ക് ഒഴിയുന്നതിനായുളള എല്ലാ സഹായവും നല്‍കുമെന്ന് മരട് നഗരസഭ സെക്രട്ടറി അറിയിച്ചു. നാല് ദിവസത്തേക്ക് വെളളവും വൈദ്യുതിയും പുന;സ്ഥാപിക്കും. ഫ്ളാറ്റുടമകള്‍ക്ക് താത്ക്കാലിക പുനരധിവാസവും നല്‍കുമെന്ന് സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.
ഇന്ന് മുതല്‍ ഓക്ടോബര്‍ 3 വരെയാണ് ഫ്ളാറ്റുകള്‍ ഒഴിയുന്നതിനുളള സമയപരിധി മരട് നഗരസഭ നല്‍കിയിരിക്കുന്നത്. ഫ്ളാറ്റുടമകളെ ഒഴിയുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് നഗരസഭ സെക്രട്ടറിയുടെ ചുമതലയേറ്റ ഫോര്‍ട്ട്കൊച്ചി സബ്കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു. നാല് ദിവസത്തേക്ക് വെളളവും വൈദ്യുതിയും പുനസ്ഥാപിക്കും. ഫ്ലാറ്റില്‍ ഉളളവരെ നേരില്‍ക്കണ്ട് സംസാരിക്കുകയും സഹകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. ബലംപ്രയോഗിക്കാതെ താമസക്കാരെ ഒഴിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഫ്ളാറ്റ് ഉടമകളുടെ പുനരധിവാസത്തിനായി എറണാകുളം നഗരത്തില്‍ തന്നെ 500 ഫ്ളാറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. താത്ക്കാലിക പുനരധിവാസം വേണ്ടവര്‍ക്ക് ഇന്നും അപേക്ഷ നല്‍കാമെന്ന് അദ്ദേഹം അറിയിച്ചു. ഒക്ടോബര്‍ 9നായിരിക്കും ഫ്ളാറ്റുകള്‍ പൊളിക്കാനുളള ഏജന്‍സിയുമായി കരാര്‍ ഒപ്പുവയ്ക്കുക. തുടര്‍ന്ന് 11 മുതല്‍ നടപടികള്‍ ആരംഭിക്കും. സമീപപ്രദേശത്ത് നിന്നുമുളള ആളുകളെ ഒഴിപ്പിക്കുന്നതടക്കം എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയ ശേഷമാകും പൊളിക്കല്‍ നടപടികളിലേക്ക് നീങ്ങുക.
Get real time update about this post categories directly on your device, subscribe now.