സി ഐ എസ് സി ഇ നാഷണല്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി കേരള ടീം. ഫൈനലില്‍ യുകെ-യുപി സഖ്യത്തെ ഏകപക്ഷീയമായ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയാണ് കേരളം ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കിയത്.

നാല് ദിവസങ്ങളിലായി നീണ്ട ഫുട്ബോള്‍ മാമാങ്കത്തില്‍ 11 സ്റ്റേറ്റ് ടീമുകളെ പരാജയപ്പെടുത്തിയാണ് കേരളം ചാമ്പ്യന്മാരായത്. ആവേശകരമായ ഫൈനലില്‍ യുകെ-യുപി സഖ്യത്തെ ഏകപക്ഷീയമായ അഞ്ച് ഗോളിന് പരാജയപ്പെടുത്തി കേരളം ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി.

പെനാല്‍റ്റി ഷൂട്ടൗട്ട് വിധി നിര്‍ണയിച്ച ലൂസേഴ്‌സ് ഫൈനലില്‍ ഒഡിഷയെ പരാജയപ്പെടുത്തി നോര്‍ത്ത്- വെസ്റ്റ് റീജിയണ്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പായി. വടുതല ഡോണ്‍ ബോസ്‌കോ സ്‌കൂളിന്‍റെ നേതൃത്വത്തിലാണ് സി ഐ എസ് സി ഇ നാഷണല്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് എറണാകുളം മഹാരാജാസ് കോളേജ് സ്‌റ്റേഡിയത്തില്‍ നടന്നത്. വിജയികള്‍ക്ക് സിഐഎസ് സി ഇ ഒബ്സേര്‍വര്‍ റിച്ചാര്‍ഡോ ഹെന്റി സോളര്‍ എവറോളിംഗ് ട്രോഫി സമ്മാനിച്ചു. സമാപനച്ചടങ്ങില്‍ പ്രമുഖരായ നിരവധി പേര്‍ പങ്കെടുത്തു.