ഗതാഗത നിയമം ചോദ്യംചെയ്തു; യുഎസിലെ ആദ്യ സിഖ്‌ പൊലീസുകാരനെ വെടിവച്ചുകൊന്നു

ഗതാഗത നിയമം ചോദ്യംചെയ്ത ഇന്ത്യൻ വംശജനായ പൊലീസുകാരനെ അമേരിക്കയിൽ വെടിവച്ചുകൊന്നു. ടെക്‌സസിൽ ഡെപ്യൂട്ടി പൊലീസ്‌ ഉദ്യോഗസ്ഥനായിരുന്ന സന്ദീപ്‌ ദലിവാൾ (42)ആണ്‌ കൊല്ലപ്പെട്ടത്. അമേരിക്കന്‍ പൊലീസ്‌ സേനാം​ഗമാകുന്ന ആദ്യ സിഖ് വംശജനെന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു അദ്ദേഹം.

ടെക്‌സസിലെ ഹാരിസ്‌ കൗണ്ടിയിൽ ശനിയാഴ്‌ചയായിരുന്നു സംഭവം. ഗതാഗതനിയമം തെറ്റിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്ന്‌ കാർ യാത്രക്കാരൻ വെടിയുതിർക്കുകയായിരുന്നു. കൊലയാളിയെയും ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പത്തുവർഷമായി ടെക്‌സസില്‍ സേവനമനുഷ്ടിക്കുന്ന അദ്ദേഹത്തിന് സിഖ്‌ ആചാരത്തിന്റെ ഭാഗമായ തലപ്പാവ്‌ വയ്ക്കാനും താടി വളര്‍ത്താനും അനുമതി നല്‍കിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കർ, പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദർ സിങ്‌ തുടങ്ങിയവർ അനുശോചനം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here