കനത്ത മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 8 ജില്ലയിൽ യെല്ലോ അലർട്ട്‌

സംസ്ഥാനത്തെ എട്ട്‌ ജില്ലയിൽ യെല്ലോ അലർട്ട്‌. ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ തിങ്കളാഴ്‌ചയും കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ചൊവ്വാഴ്ചയും എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ബുധനാഴ്ചയുമാണ്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അലർട്ട്‌ പ്രഖ്യാപിച്ചത്‌. ഈ ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

തിങ്കൾമുതൽ ബുധൻവരെ ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. കന്യാകുമാരിതീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്‌. അടുത്ത രണ്ട്‌ ദിവസം മീൻപിടിത്തക്കാർ ഈ ഭാഗങ്ങളിലേക്ക്‌ പോകരുതെന്നും മുന്നറിയിപ്പ്‌ നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel