ഒക്ടോബർ 31 ന് അകം സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ പ്രവർത്തിയിൽ അലംഭാവം വരുത്തുന്നവർ ജോലിയിൽ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിലെ പുഴയ്ക്കൽ പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി
തൃശൂരിന്റെ ദീർഘകാല സ്വപ്‌നമായ പുഴയ്‌ക്കൽ പാലം മന്ത്രി ജി സുധാകരൻ ഗതാഗതത്തിന് തുറന്നുകൊടുത്തു. സംസ്ഥാനസർക്കാരിന്റെ അഭിമാന പദ്ധതികളിൽ ഒന്നാണ് പുഴയ്ക്കൽ പാലവും.പുഴയ്ക്കലിലെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിന് പാലം തുറന്നതോടെ പരിഹാരമാകും.ഉത്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് താക്കീത് നൽകിയത്. കോണ്‍ട്രാക്ടര്‍മാരുടെ പഴയ കളികളൊന്നും നടക്കില്ലെന്നും മന്ത്രി ഓർമിപ്പിച്ചു
ഏഴരക്കോടി നിർമ്മാണച്ചെലവ് പ്രതീക്ഷിച്ച പാലം അഞ്ചരക്കോടി രൂപ ചെലവിൽ ആണ് നിർമ്മിച്ചത്. നിർമ്മാണത്തിന് നൽകിയ സമയക്രമവും കൃത്യമായി പാലിക്കപ്പെട്ടു. മന്ത്രി വി എസ് സുനിൽകുമാറും ജനപ്രതിനിധികളും നാട്ടുകാരും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തി.കരാർ കാലാവധിക്കുള്ളിൽ പാലം നിർമാണം പൂർത്തിയാക്കിയതിന് പൊതുമരാമത്ത് മന്ത്രിയെയും ഉദ്യോഗസ്ഥരെയും കരാറുകാരനെയും സദസ്സ് അനുമോദിക്കുകയും ചെയ്തു.

Get real time update about this post categories directly on your device, subscribe now.