എലത്തൂരിലെ ഓട്ടോ ഡ്രൈവർ മരിച്ച സംഭവം; മരണകാരണം തീപൊള്ളൽ മൂലമുള്ള ഇൻഫക്ഷനെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്

കോഴിക്കോട് എലത്തൂരില്‍ ഓട്ടോ ഡ്രൈവര്‍ രാജേഷ് ന്റെ മരണത്തിനു കാരണം ശരീരത്തില്‍ ഏറ്റ ഗുരുതരമായ പൊള്ളല്‍ ആണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് .

മര്‍ദ്ദനം എട്ടതാണ് മരണ കാരണം എന്നായിരുന്നു സംഭവത്തില്‍ ബിജെപി പ്രചാരണം നടത്തിയത് ..
എലത്തൂരിലെ ഓട്ടോ സ്റ്റാന്‍ഡില്‍ ഉണ്ടായ തര്‍ക്കത്തില്‍ ഒടുവില്‍ ആണ് ദേഹത്തു പെട്രോള്‍ ഒഴിച്ച് രാജേഷ് ആത്മഹത്യക് ശ്രമിച്ചത് .

തുടര്‍ന്ന് ഒരാഴ്ച്ചയില്‍ അധികമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രാജേഷ് 20 ന് പുലര്‍ച്ചെയാണ് മരിക്കുന്നത്. മര്‍ദനമാണ് മരണകാരണമെന്നായിരുന്നു , ബി.ജെ.പി ആരോപിച്ചിരുന്നത്.

ബിജെപി പ്രവര്‍ത്തകര്‍ മരണപ്പെട്ട രാജേഷിന്റെ മൃതദേഹവുമായി പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും നടത്തിയിരുന്നു . എന്നാല്‍ തീപൊള്ളല്‍ ഏറ്റുള്ള ഇന്‍ഫക്ഷനാണ് മരണകാരണം എന്നാണ്‌പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് .

സംഭവത്തില്‍ 10 പേര്‍ക്ക് എതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത് ഇതില്‍ 8 പേര്‍ റിമാന്റില്‍ ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News