മരട് ഫ്ളാറ്റ്: ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുന്നു; ബലം പ്രയോഗിച്ച് ആരെയും ഒഴിപ്പിക്കില്ലെന്ന് സബ് കലക്ടര്‍

കൊച്ചി: തീരദേശ സംരക്ഷണ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റുകളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു.

ജെയിന്‍, ആല്‍ഫാ, ഗോള്‍ഡണ്‍ കായലോരം എന്നീ മൂന്നു ഫ്‌ളാറ്റുകളിലാണ് നടപടി ആരംഭിച്ചത്.

ഒഴിയാന്‍ സമ്മതമാണെന്ന് വ്യക്തമാക്കുന്ന ഫോമുകള്‍ ഒപ്പിട്ടു വാങ്ങുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. ഒഴിപ്പിക്കല്‍ നടപടികളോട് സഹകരിക്കണമെന്ന് നഗരസഭ ഫ്ളാറ്റ് ഉടമകളോട് ആവശ്യപ്പെട്ടു. ബലം പ്രയോഗിച്ച് ആരെയും ഒഴിപ്പിക്കില്ലെന്ന് സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍ പറഞ്ഞു.

അതേസമയം, ഒഴിയാന്‍ സാവകാശം നല്‍കണമെന്നും അനുയോജ്യ വാസസ്ഥലം ഉറപ്പാക്കണമെന്നും ഫ്ളാറ്റ് ഉടമകള്‍ ആവശ്യപ്പെട്ടു.

90 ദിവസത്തിനുള്ളില്‍ ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ്് നടപടി. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ളാറ്റുകള്‍ പൊളിക്കാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News