പാലായിലെ തോല്‍വിക്ക് ഉത്തരവാദി ജോസ് കെ മാണി; വോട്ട് ചോര്‍ച്ച യുഡിഎഫ് അന്വേഷിക്കണമെന്ന് സജി മഞ്ഞക്കടമ്പന്‍

പാലായില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നേരിടേണ്ടി വന്ന തോല്‍വി ജോസ് കെ മാണിയുടെ ധിക്കാരവും ജോസ് ടോമിന്റെ ധാര്‍ഷ്ട്യവുമാണെന്ന് സജി മഞ്ഞക്കടമ്പില്‍.

തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പിജെ ജോസഫിനെ കൂകി വിളിച്ചവരാണ് പരാജയത്തിന് ഉത്തരവാദികള്‍. പാലാക്കാര്‍ക്ക് വൈകരികമായി ബന്ധമുള്ള രണ്ടില ചിഹ്നം നേര്‍വഴിയില്‍ സ്വന്തമാക്കാതെ വളഞ്ഞവഴിയില്‍ സ്വന്തമാക്കാന്‍ ജോസ് കെ മാണി വിഭാഗം ശ്രമിച്ചു.

മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി എതിര്‍ത്തതിന് കാരണമിതാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ പി ജെ ജോസഫിനെ കാണാന്‍ ജോസ് ടോമിനെ അനുവദിക്കാതിരുന്നതും പരാജയത്തിന് കാരണമായി.

ജോസ് കെ മാണിക്കെതിരെയുള്ള എതിര്‍വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും യു ഡി എഫ് ധാരണകള്‍ ജോസ് കെ മാണി വിഭാഗം ലംഘിച്ചു. ചോദിച്ച് വാങ്ങിയ തോല്‍വിയാണ് പാലായിലേതെന്നും സജി മഞ്ഞക്കടമ്പന്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News