
റിയാദ്: ‘പൊതുമര്യാദ’ ലംഘനത്തിന് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ.
ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുകയോ, പൊതുസ്ഥലങ്ങളില്‍ പരസ്യമായി ചുംബിക്കുകയോ ചെയ്താല്‍ വിനോദസഞ്ചാരികള്‍ക്കും കനത്ത പിഴ നല്‍കേണ്ടി വരും. വിദേശത്ത് നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാനുള്ള തീരുമാനം വന്ന് ഒരു ദിവസത്തിന് ശേഷമാണ് സൗദിയുടെ പുതിയ പ്രഖ്യാപനം.
ഇത്തരത്തിലുള്ള 19 കുറ്റകൃത്യങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍ പിഴകള്‍ വ്യക്തമാക്കിയിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സൗദി ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത് ഇങ്ങനെ:
”സ്ത്രീകളും പുരുഷന്‍മാരും മാന്യമായ വസ്ത്രം ധരിച്ച് മാത്രമേ സൗദിയില്‍ പുറത്തിറങ്ങി നടക്കാവൂ. പൊതുസ്ഥലങ്ങളില്‍ വച്ച് സ്‌നേഹപ്രകടനങ്ങള്‍ പാടില്ല. മാന്യമായ വസ്ത്രങ്ങള്‍ സ്ത്രീകള്‍ക്ക് ധരിക്കാം.”
അതേസമയം, രാജ്യത്തെത്തുന്നവര്‍ക്ക് അബായ വസ്ത്രം നിര്‍ബന്ധമില്ല.
സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസമാണ് ഓണ്‍ അറൈവല്‍ വിസ സംവിധാനം നിലവില്‍ വന്നത്. 49 രാജ്യങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഓണ്‍ അറൈവല്‍ വിസ നല്‍കാന്‍ തുടങ്ങിയത്. ആറുമാസം രാജ്യത്ത് തങ്ങാനാകും. എന്നാല്‍ മൂന്ന് മാസം കഴിയുമ്പോള്‍ റീ എന്‍ട്രി നിര്‍ബന്ധമാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് അടുത്ത ഘട്ടത്തിലാകും ഓണ്‍ അറൈവല്‍ വിസ അവസരം നല്‍കുകയെന്ന് സൗദി അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here