കുമ്മനത്തെ വെട്ടി, വട്ടിയൂര്‍ക്കാവില്‍ എസ്. സുരേഷ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനെ ഒഴിവാക്കി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് വട്ടിയൂര്‍ക്കാവില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

വട്ടിയൂര്‍കാവില്‍ കുമ്മനത്തെ മത്സരിപ്പിക്കുന്നതില്‍ ബിജെപിയില്‍ അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.

കോന്നിയില്‍ കെ. സുരേന്ദ്രന്‍ മത്സരിക്കും. മഞ്ചേശ്വരത്ത് രവീശ തന്ത്രിയും പ്രകാശ് ബാബു അരൂരിലും എറണാകുളത്ത് സി.ജി രാജഗോപാലും മത്സരിക്കും.

ബിജെപി സംസ്ഥാനസമിതി നല്‍കിയ പട്ടികയ്ക്ക് ദേശീയനേതൃത്വം അംഗീകാരം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel