
ജിദ്ദ: സൗദി അറേബ്യന്‍ രാജാവ് സല്‍മാന്റെ അംഗരക്ഷകന്‍ വെടിയേറ്റു കൊല്ലപ്പെട്ടു.
ജിദ്ദയിലെ സുഹൃത്തിന്റെ സ്വകാര്യ വസതിയില്‍ നടന്ന വെടിവയ്പിലാണ് മേജര്‍ ജനറല്‍ അബ്ദുള്‍ അസീസ് അല്‍ ഫാഗം കൊല്ലപ്പെട്ടതെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം.
കൊട്ടാരത്തില്‍നിന്ന് വളരെ ദൂരെ നടന്ന സംഭവത്തില്‍ മാധ്യമങ്ങള്‍ ദുരൂഹതയും ആരോപിക്കുന്നു.
അതേസമയം, വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും സുഹൃത്തായ മാംദോ ബിന്‍ മിഷാല്‍ അല്‍ അലിയാണ് കൊലപാതകം നടത്തിയതെന്നും സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here