ക്രിസ്റ്റിയന്‍ കോള്‍മാന്‍ വേഗരാജാവ്

ഉസൈന്‍ ബോള്‍ട്ട് വാണ ട്രാക്കില്‍ ഇനി ക്രിസ്റ്റിയന്‍ കോള്‍മാന്‍. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ് പുരുഷന്മാരുടെ 100 മീറ്ററില്‍ ഈ അമേരിക്കക്കാരന്‍ 9.76 സെക്കന്‍ഡില്‍ വേഗകിരീടം ചൂടി. ലണ്ടന്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ ജേതാവ് ജസ്റ്റിന്‍ ഗാറ്റ്ലിനാണ് വെള്ളി. 9.89 സെക്കന്‍ഡിലാണ് ഈ മുപ്പത്തേഴുകാരന്‍ രണ്ടാമതെത്തിയത്. കനഡയുടെ ആന്ദ്രേ ഡി ഗ്രാസ് 9.90 സെക്കന്‍ഡില്‍ വെങ്കലം നേടി.

ഈ സീസണില്‍ മിന്നുന്ന പ്രകടനം നടത്തിയ കോള്‍മാന്‍ ദോഹയിലും ആ കുതിപ്പ് തുടര്‍ന്നു. ഈ സീസണിലെ മികച്ച സമയമാണിത്. വനിതകളുടെ 10,000 മീറ്ററില്‍ നെതര്‍ലന്‍ഡ്സിന്റെ സിഫാന്‍ ഹസ്സന്‍ സ്വര്‍ണം നേടി. അരമണിക്കൂര്‍ 17.62 സെക്കന്‍ഡിലാണ് ഡച്ചുകാരി ദൂരം പൂര്‍ത്തിയാക്കിയത്.

പുരുഷ ലോങ്ജമ്പില്‍ ദക്ഷിണാഫ്രിക്കയുടെ തജായ് ഗെയ്ല്‍ 8.69 മീറ്റര്‍ ചാടി സ്വര്‍ണം കരസ്ഥമാക്കി. ലോങ്ജമ്പ് ചരിത്രത്തിലെ പത്താമത്തെ മികച്ച ദൂരമാണ് ഇരുപത്തിമൂന്നുകാരന്‍ ദോഹയില്‍ കുറിച്ചത്. 8.23 മീറ്ററായിരുന്നു ഗെയ്ലിന്റെ ഇതേവരെയുള്ള മികച്ച വ്യക്തിഗതദൂരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News