എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു റോയ് ഇകെ നായനാരുടെ ഭാര്യ ശാരദ ടീച്ചറെ സന്ദര്‍ശിച്ചു

ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറെ കണ്ട് അനുഗ്രഹം വാങ്ങി എറണാകുളം എൽഡിഎഫ് സ്ഥാനാർഥി മനു റോയി. നായനാരുടെ മകൻ വിനോദ് നായനാരുടെ കൊച്ചിയിലെ വീട്ടിലെത്തിയ സ്ഥാനാർത്ഥി ശാരദ ടീച്ചർക്കും കുടുംബത്തിനും ഒപ്പം അൽപ സമയം ചിലവഴിച്ച ശേഷമാണ് മടങ്ങിയത്.

പാലായിലേത് പോലെ മികച്ച വിജയം എറണാകുളത്തും നേടാനാകുമെന്ന്‌ മനു റോയിയെ ആശീർവദിച്ചാണ് ശാരദ ടീച്ചർ യാത്രയാക്കിയത്.

ഉച്ചയോടെയാണ് മനു റോയ് എറണാകുളം കത്രിക്കടവിൽ ഉള്ള നായനാരുടെ മകൻ വിനോദ് നായനാരുടെ വീട്ടിൽ എത്തിയത്. എറണാകുളത്തിന്റെ സ്ഥാനാർത്ഥിയെ വിനോദ് നായനാരും ഭാര്യ ധന്യയും ചേർന്ന് സ്വീകരിച്ചു.

അനുഗ്രഹം വാങ്ങാനെത്തിയ സ്ഥാനാർത്ഥിയെ ശാരീരിക അവശതകൾ മറന്ന് സ്നേഹപൂർവം ഇ കെ നായനാരുടെ സഹധർമിണി ശാരദ ടീച്ചറും സ്വീകരിച്ചു. കുശലാന്വേഷണങ്ങൾക്ക്‌ ഇടയിൽ പാലായിലെത് പോലെ മികച്ച ജയം മനു റോയി എറണാകുളത്ത് നേടട്ടെ എന്നു ശാരദ ടീച്ചർ ആശീർവദിച്ചു.

തന്റെ മാത്രമല്ല സഖാവിന്റെയും അനുഗ്രഹം കൂടെ ഉണ്ടാകുമെന്നും ശാരദ ടീച്ചർ മനു റോയിയെ അറിയിച്ചു. പാർട്ടി വിജയിച്ച് കാണാൻ ആഗ്രഹിക്കുന്നു എന്നും വീണ്ടും ഇടതുപക്ഷം അധികാരത്തിൽ തുടരുമെന്നും കേരളത്തിന്റെ എക്കാലത്തെയും പ്രിയ മുഖ്യമന്ത്രി നായനാരുടെ ഭാര്യ പറഞ്ഞു. ശാരദ ടീച്ചർക്കൊപ്പം അൽപ സമയം ചിലവഴിച്ച ശേഷമാണ് എറണാകുളം എൽഡിഎഫ് സ്ഥാനാർഥി മനു റോയി മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News