മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കല്‍ ‘ബില്‍ഡിങ് ഇംപ്ലോഷന്‍’ പ്രവര്‍ത്തനത്തിലുടെ

മരടിലെ ഫ്‌ലാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. യന്ത്രങ്ങളുപയോഗിക്കുന്നതു കാലതാമസമുണ്ടാക്കുമെന്നതാണു കാരണം. സമീപ ജനവാസമേഖലകളിലും സുരക്ഷ ഉറപ്പാക്കും. ഒഴിപ്പിക്കല്‍ ഇന്നാരംഭിക്കുമെന്നു സബ് കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് പറഞ്ഞു. ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കും. വെള്ളവും വൈദ്യുതിയും 4 ദിവസത്തേക്കു നല്‍കും.

ബലം പ്രയോഗിക്കാതെ ഒക്ടോബര്‍ മൂന്നിനകം ഒഴിപ്പിക്കും. പൊളിക്കാന്‍ 9നകം കരാറാകും. 11നു പൊളിച്ചുതുടങ്ങും. സാവകാശം നല്‍കുക, നഷ്ടപരിഹാരം തീരുമാനിക്കുക, അനുയോജ്യ വാസസ്ഥലം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ഇന്ന് അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്നു മരട് ഭവന സംരക്ഷണ സമിതി അറിയിച്ചു. ചിലര്‍ ഒഴിയാന്‍ തയാറെടുത്തു.
കൂറ്റന്‍ കെട്ടിടങ്ങള്‍ നിമിഷനേരം കൊണ്ട് ഇടിഞ്ഞു താഴെ വീഴുക; ചുറ്റുമുള്ള കെട്ടിടങ്ങള്‍ക്ക് ഒരു പോറല്‍ പോലുമേല്‍ക്കാതെ. ഇതാണു ‘ബില്‍ഡിങ് ഇംപ്ലോഷന്‍’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News