ഗൗതം ഗംഭീറിനെതിരെ വഞ്ചനാകുറ്റത്തിന് കേസ്

ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ വഞ്ചനാകുറ്റത്തിന് കേസ്. ഫ്‌ലാറ്റ് വാങ്ങുന്നവരെ കമ്പളിപ്പിച്ച് എന്ന കേസില്‍ ദില്ലി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കേസില്‍ ഗൗതം ഗംഭീറിനെതിരെ ദില്ലി പോലീസ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

2011ല്‍ ദില്ലി ഗാസിയാബാദിലെ ഇന്ദിരാപുരത്ത് ഫ്‌ളാറ്റ് പ്രോജക്ട് പ്രഖ്യാപിച്ച് അമ്പതോളം പേരില്‍ നിന്നായി 1.98 കോടി രൂപ വാങ്ങിയെന്നാണ് പരാതി. രുദ്ര ബില്‍ഡ് വെല്‍ കമ്പനി പ്രമോട്ടര്‍മാരായ മുഖേഷ് ഖുറാന, ഗൗതം മെഹ്‌റ, ബബിത ഖുറാന എന്നിവരാണ് ഗൗതം ഗംഭീറിനൊപ്പമുള്ള മറ്റ് പ്രതികള്‍.

രുദ്ര ബില്‍ഡ് വെല്ലിന്റെ ഡയറക്ടറും ബ്രാന്‍ഡ് അബാസിഡറുമായിരുന്നു ഗംഭീര്‍. വിശ്വാസ ലംഘനം, വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയില്‍ ഗൗതം ഗംഭീറില്‍ വിശ്വാസമര്‍പ്പിച്ചാണ് പണം നല്‍കിയത് എന്നാണ് നിക്ഷേപകരുടെ പരാതി.

2016ല്‍ ദില്ലി പോലീസ് കേസ് രജിസ്റ്റ്ര്‍ ചെയ്‌തെങ്കിലും തുടര്‍ നടപടികള്‍ വൈകി. ഗൗതം ഗംഭീര്‍ പീന്നീട് ബിജെപി അംഗത്വം നേടി. എം.പിയായി മത്സരിച്ച് വിജയിച്ചു. പരാതിക്കാര്‍ കോടതിയെ സമീപിച്ചതിനെതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വൈകി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News