
ഉത്തര്‍ പ്രദേശിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ സമയത്തിന് കിട്ടാതെ ചികില്‍സയിലിരുന്ന നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപെട്ട് ഡോ. കഫീല്‍ ഖാന്‍ രംഗത്ത്. കഫീല്‍ ഖാനെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് തൊട്ട് പിന്നാലെ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.യഥാര്‍ത്ഥ കുറ്റവാളികളെ ശിക്ഷിക്കാതെ മരിച്ച കുട്ടികള്‍ക്ക് നീതി ലഭിച്ചുവെന്ന് പറയാന്‍ കഴിയില്ലെന്നും, ശ്വാസം കിട്ടാതെ മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തോട് മാപ്പ് പറയാനെങ്കിലും ഉത്തര്‍ പ്രദേശിലെ യോഗി സര്‍ക്കാര്‍ തയ്യാറാകണമെന്നും കഫീല്‍ ഖാന്‍ ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here