ഉന്നാവ് കേസ്: കുറ്റകൃത്യം നടന്ന ദിവസം പ്രതി എവിടെയായിരുന്നു? ആപ്പിള്‍ കമ്പനി ഉത്തരം നല്‍കണം

ഉന്നാവ് ബലാത്സംഗ കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ചോദ്യത്തിന് അമേരിക്കന്‍ മൊബൈല്‍ കമ്പനിയായ ആപ്പിള്‍ ഉത്തരം നല്‍കണം. കുറ്റകൃത്യം നടന്ന ദിവസം പ്രതിയും എംഎല്‍എയും മുന്‍ ബിജെപി നേതാവുമായ കുല്‍ദീപ് സിംഗ് സെംഗാര്‍ എവിടെയായിരുന്നുവെന്നാണ് പറയേണ്ടത്. ഉന്നാവില്‍ വച്ച് 16 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.ഒക്ടോബര്‍ ഒന്‍പത് വരെയാണ് ആപ്പിളിന് സമയം നല്‍കിയിരിക്കുന്നത്. ആപ്പിള്‍ കമ്പനി രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടതിന് പിന്നാലെയാണിത്. ഈ വിവരങ്ങള്‍ സൂക്ഷിച്ച് വച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും, ഉണ്ടെങ്കില്‍ തന്നെ എവിടെയാണ് സൂക്ഷിച്ചതെന്നും വീണ്ടെടുക്കാന്‍ സാധിക്കുമോയെന്നും അറിയേണ്ടതുണ്ടെന്നും ആപ്പിള്‍ കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News