പാക്കിസ്ഥാനില്‍ അടിച്ചമര്‍ത്തപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പുത്തന്‍പ്രതീക്ഷയായും ഭരണകൂടത്തിനു തലവേദനയായും ഒരു സ്ത്രീശബ്ദം കൂടി ഉയരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതുടര്‍ന്നു യുഎസില്‍ രാഷ്ട്രീയഭയം തേടിയ മനുഷ്യാവകാശ പ്രവര്‍ത്തക ഗുലാലെ ഇസ്മയിലാണ് പാക്ക് അതിക്രമങ്ങള്‍ക്കെതിരെ തുറന്നപോരാട്ടവുമായി എത്തുന്നത്. വെള്ളിയാഴ്ച യുഎന്‍ പൊതുസഭയില്‍ പാക്കിസ്ഥാന്‍ പ്രധാമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗം നടക്കുമ്പോള്‍ യുഎന്‍ ആസ്ഥാനത്തിനു പുറത്ത് പ്രക്ഷോഭവുമായെത്തിയ ന്യൂനക്ഷങ്ങളായ പഷ്തൂണ്‍, ബലൂച്ചീസ്, സിന്ധീസ് തുടങ്ങിയവരോടൊപ്പം ഗുലാലെയും ചേര്‍ന്നു.ഭീകരത തുടച്ചുനീക്കാനെന്ന പേരില്‍ നിരവധി നിരപരാധികളായ പഷ്തൂണുകളെയാണ് പാക്ക് പട്ടാളം കൊന്നുകളഞ്ഞത്.
Get real time update about this post categories directly on your device, subscribe now.