പൃഥ്വിരാജ് ചവാനെതിരെ ബാങ്ക് തട്ടിപ്പ് ആരോപണം

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാനെതിരെ ബാങ്ക് തട്ടിപ്പ് ആരോപണവുമായി ബിജെപി.

മഹാരാഷ്ട്ര സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ചവാന്‍ അനധികൃതമായി ഇടപെട്ടെന്നും ഇത് ബാങ്കിനു നഷ്ടം വരുത്തിയെന്നുമാണ് ആരോപണം. അടുത്തമാസം മഹാരാഷ്ട്ര നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്ഷേപമുയര്‍ന്നത്.

ബാങ്ക് സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് എന്‍സിപി നേതാവ് ശരദ് പവാറിനും മരുമകന്‍ അജിത് പവാറിനും എതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം, കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന ആക്ഷേപം ബിജെപി തള്ളി. അജിത് പവാര്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ കേസെടുത്തത് ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News