കുന്ന് തുരന്ന് സ്വന്തം വീട്ടിലേക്ക് വഴിവെട്ടി; അംഗപരിമിതന്റെ ഒറ്റയാള്‍ പോരാട്ടത്തിന് എംഎല്‍എയുടെ കൈത്താങ്ങ്

116 മീറ്റര്‍ നീളത്തില്‍ റോഡ് ഉണ്ടാക്കിയ അംഗപരിമിതന്റെ ഒറ്റയാള്‍ പോരാട്ടത്തിന് എംഎല്‍എയുടെ കൈത്താങ്ങ്. തെങ്ങില്‍ നിന്ന് വീണ് ശരീരത്തിന്റെ ചലനശേഷി ഭാഗീകമായി നഷ്ടപ്പെട്ട വിളപ്പില്‍ശാല സ്വദേശി ശശി വീട്ടിലേക്ക് വെട്ടിയ വഴിയാണ് കാട്ടക്കട എംഎല്‍എ ഐബി സതീഷ് കോണ്‍ക്രീറ്റ് ചെയ്ത് കൊടുത്തത്.

20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരത്തില്‍ നിന്ന് വീണ് ശരീരത്തിന്റെ ചലനശേഷി ഭാഗീകമായി നഷ്ടപ്പെട്ട ശശി നീണ്ട ആറ് വര്‍ഷം എടുത്താണ് കുന്ന് തുരന്ന് സ്വന്തം വീട്ടിലേക്ക് വഴിവെട്ടിയത്.

മനുഷ്യന്റെ ഇശ്ചാശക്തിക്ക് മുന്നില്‍ അസാധ്യമായതൊന്നുമില്ലെന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെടണമെന്നുണ്ടിങ്കില്‍ വിളപ്പില്‍ശാല തെങ്ങിന്‍ തോടത്ത് വീട്ടില്‍ താമസിക്കുന്ന ശശിയുടെ വീട്ടിലെത്തണം. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരത്തില്‍ നിന്ന് വീണ് ശരീരത്തിന്റെ ചലനശക്തി ഭാഗീകമായി തളര്‍ന്ന് പോയതാണ് ശശിക്ക്.

ഐഎസ്ആര്‍ഒ വാങ്ങിനല്‍കിയ ഇലട്രിക്ക് വീല്‍ചെയര്‍ കുന്നിന് മുകളിലുളള വീട്ടിലേക്ക് പോകാന്‍ വഴിയില്ലായിരുന്നു. തുടര്‍ന്നാണ് 2013 ല്‍ ശശി പിക്കാസും, മമ്മട്ടിയും വെച്ച് വീട്ടിലേക്കുളള വഴി ഒറ്റക്ക് വെട്ടാന്‍ ആരംഭിച്ചത്. കിടന്നും, നിരങ്ങി നീങ്ങിയും ഈ അംഗപരിമിതന്‍ 116 മീറ്റര്‍ നീളത്തില്‍ മൂന്ന് വര്‍ഷം എടുത്ത് വഴി വെട്ടിയുണ്ടായാക്കി.

എന്നാല്‍ നിരപ്പല്ലാത്ത വഴി കോണ്‍ക്രീറ്റ് ചെയ്ത് നല്‍കാനുളള അപേക്ഷയുമായി പലതവണ അധികാരികളെ സമീപിച്ചെങ്കിലും അതൊക്കെ നിരസിക്കപ്പെട്ടു. തുടര്‍ന്നാണ് കാട്ടക്കട എംഎല്‍എയായ ഐബി സതീഷിനെ ശശി സമീപിക്കുന്നത്. ആവശ്യം അംഗീകരിച്ച ഐബി സതീഷ് 3.70 ലക്ഷം രക്ഷം രൂപക്ക് ശശിയുടെ വീട്ടിലേക്കുളള റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നല്‍കി. ഇനി തന്റെ ഇലട്രിക്ക് വീല്‍ചെയറില്‍ വീട്ടിലേക്ക് പോകാന്‍ കഴിയുമെന്നതിന്റെ സന്തോഷത്തിലാണ് ശശി

റോഡിന്റെ ഒരു വശത്ത് ഭിന്നശേഷിക്കാര്‍ക്ക് പിടിച്ച് കയറാന്‍ കഴിയുന്ന ഇരുമ്പ്‌കൈപിടിയും പിടിപ്പിച്ചിട്ടുണ്ട്. സ്വന്തം വീട്ടിലേക്ക് കുന്ന് തുരന്ന് അംഗപരിമിതനായ ശശി വഴിയുണ്ടാക്കിയപ്പോള്‍ അത് മറ്റ് നാല് കുടുംബങ്ങള്‍ക്ക് കൂടി തുണയായി. ഇതോടെ വീട്ടിലേക്കുളള വഴിക്ക് ശശി നഗര്‍ എന്ന് പേര് നല്‍കിയിരിക്കുകയാണ് പ്രദേശവാസികള്‍.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel