ആർഎസ്പിയിൽ വിഭാഗീയത രൂക്ഷം; അണികൾക്കിടയിൽ അമർഷം

ആർ എസ്.പി യിൽ വിഭാഗീയത രൂക്ഷം ഐക്യമഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കൊല്ലം കോർപ്പറേഷൻ കൗൺസിലറുമായ മീനാകുമാരി പാർട്ടിയിൽ നിന്നും രാജിവെച്ചു. ഷിബുബേബിജോൺ വിഭാഗം ആർ.എസ്.പിയെ ഹൈജാക്കു ചെയ്തുവെന്നാണ് ആക്ഷേപം.

കഴിഞ്ഞ കുറച് നാളുകളായി ആർ.എസ്.പി ക്കുളളിൽ നിലനിന്ന് വന്ന വിഭാഗീയതയാണ് മഹിളാസംഘത്തിന്റെ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ പൊട്ടിതെറിയിലും രാജിയിലും കലാശിച്ചത്.ആർ എസ്.പി ബി.യും ആർ.എസ്.പി യും തമ്മിൽ ഒന്നിച്ചതോടെയാണ് അണികൾക്കിടയിൽ അമർഷം തലപൊക്കി തുടങ്ങിയത്. ഐക്യമഹിളാസംഘത്തിലെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ദേശീയ സമിതിയംഗവും കൊല്ലം കോർപ്പറേഷൻ അംഗവുമായ മീനാകുമാരി യാണ് പാർട്ടിയിൽ വേണ്ടത്ര പ്രതിനിത്യം ലഭിക്കുന്നില്ല എന്ന് പറഞ്ഞ് പാർട്ടി സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്.

നിലവിലെ മഹിളാസംഘം സംസ്ഥാന സെക്രട്ടറി സിസിലിയെ തൽസ്ഥാനത്ത് നിന്ന് നീക്കി. ആർ എസ്.ബി യിൽ നിന്നും വന്ന ജില്ലാ പഞ്ചായത്തംഗവുമായ ശോഭയെ മഹിളാ സംഘത്തിന്റെസംസ്ഥാന സെക്രട്ടറി ആക്കിയതാണ് ആർ എസ്.പി യിൽ പുതിയ പൊട്ടിതെറിക്ക് കാരണമായിരിക്കുന്നത്. ഷിബു ബേബി ജോൺ വിഭാഗത്തിന് പാർട്ടിയിൽ കൂടുതൽ പ്രാധിനിത്യം നൽകുന്നു എന്ന ആക്ഷേപവും അണികളിൽ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. കോർപ്പറേഷൻ കൗൺസിലർ സ്ഥാനവും മീനാകുമാരി രാജി വെക്കുമെന്ന് അറിയിച്ചു. വരും ദിവസങ്ങളിൽ പാർട്ടിയിൽ കൂടുതൽ രാജിയുണ്ടാകുമെന്നാണ് പാർട്ടി അണികൾക്കിടയിലെ സംസാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News