റോഡുകളിൽ ബാരിക്കേഡുകളും മുൾകമ്പികളും സ്ഥാപിച്ച്‌ സൈന്യം; കശ്‌മീരിൽ നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചു

യുഎൻ പൊതുസഭയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ നടത്തിയ പ്രസംഗത്തിന്‌ പിന്നാലെയുണ്ടായ പ്രതിഷേധവും അക്രമങ്ങളും കണക്കിലെടുത്ത്‌ കശ്‌മീരിൽ നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചു. ശ്രീനഗറിലടക്കം റോഡുകളിൽ ബാരിക്കേഡുകളും മുൾകമ്പികളും സ്ഥാപിച്ച്‌ സൈന്യവും പൊലീസും ഗതാഗതം തടസ്സപ്പെടുത്തി.

നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചതായും ജനങ്ങൾ വീടുകളിൽത്തന്നെ കഴിയണമെന്നും പൊലീസ്‌ ഉച്ചഭാഷിണിയിലൂടെ അറിയിച്ചു.ഇമ്രാന്റെ പ്രസംഗത്തിനുപിന്നാലെ ശ്രീനഗറിലടക്കം പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. ശനിയാഴ്‌ച വിവിധ ഭാഗങ്ങളിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലും നിയന്ത്രണവും നിരീക്ഷണവും കർക്കശമാക്കാൻ കാരണമായി. താഴ്‌വര തുടർച്ചയായി 56-ാം ദിവസവും നിശ്‌ചലമാണ്‌. സ്‌കൂളുകളും കോളേജുകളും അടഞ്ഞുകിടന്നു. കടകമ്പോളങ്ങൾ തുറന്നിട്ടില്ല. പൊതുഗതാഗത സംവിധാനങ്ങൾ പുനഃസ്ഥാപിക്കാനായില്ല. ഇന്റർനെറ്റ്‌– മൊബൈൽ ഫോൺ സേവനങ്ങളും നിലച്ചിട്ടാണുള്ളത്‌.

എവിടെയും നിയന്ത്രണമില്ലെന്നും അത്തരം പ്രചാരണം നടത്തുന്നവരുടെ മനസ്സിലാണ്‌ നിയന്ത്രണമെന്നും അമിത്‌ ഷാ ഡൽഹിയിൽ പറഞ്ഞു. കശ്‌മീരിലെ കേന്ദ്രസർക്കാർ നടപടിയെ ലോകം പിന്തുണയ്‌ക്കുകയാണ്‌. ഏഴു വർഷത്തിനുള്ളിൽ കശ്‌മീർ വികസിതമാക്കും. കശ്‌മീരിലെ ബ്ലോക്ക്‌– ജില്ലാ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ തീയതി അഞ്ചുദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും അമിത്‌ ഷാ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News