പാലക്കാട് കൊപ്പം അൽഫിത്ത്റ സ്ക്കൂളിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടക്കുന്നു. ഇതിനിടെ നടന്ന കുട്ടികളുടെ ഓട്ട മത്സരമാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ ട്രാക്കിൽ അണിനിരന്നു.

വിസിലടിക്കുമ്പോൾ എല്ലാവരും ഓടണമെന്നും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കണമെന്നും അധ്യാപകർ പറഞ്ഞു. കുട്ടികൾ അക്ഷരംപ്രതി അനുസരിച്ചു. വിസിലടിച്ചപ്പോൾ ട്രാക്കിൽ മത്സരത്തിനായി നിന്നവരും കാണാനായി നിന്നവരും എല്ലാവരുമായി കുട്ടികളുടെ കൂട്ടയോട്ടമാണ് നടന്നത്.

സോഷ്യൽ മീഡിയയെ ചിരിപ്പിച്ച കുട്ടികളുടെ ആ ഓട്ട മത്സരത്തിന്റെ ദൃശ്യങ്ങൾ…